ഈ കോവിഡ് കാലത്ത് നിരവധി യുവതീ യുവാക്കള്‍ വിവാഹിതരാകുന്നുണ്ട്. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമെല്ലാം പരമാവധി കുറച്ചാണ് ചടങ്ങുകള്‍ എല്ലാം തന്നെ നടക്കുന്നത്. ഇതിനിടെ ഏറെ വ്യത്യസ്തമായൊരു വിവാസമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോതമംഗലത്തെ ഈ ദമ്പതികള്‍.
വിവാഹ ദിവസം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊവിഡ് പ്രതിരോധ കിറ്റുകള്‍ നല്‍കിയാണ് ഈ വധൂ വരന്മാര്‍ വ്യത്യസ്തരായത്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായ രാഹുല്‍ പലേക്കൂന്നേലും വധു വിനീതയുമാണ് താലൂക്ക് ഹോസ്പിറ്റലില്‍ നേരിട്ടെത്തി കൊറോണ പ്രതിരോധ കിറ്റുകള്‍ കൈമാറിയത്.
ആതുര സേവകര്‍ക്ക് മാസ്‌കും സാനിറ്ററൈസും ഹോസ്പിറ്റല്‍ സൂപ്രണ്ടായ അഞ്ജലിക്ക് കൈമാറി. കൊവിഡ് കാലത്ത് മാതൃകാപരമായുള്ള പ്രവര്‍ത്തനത്തിന് നന്ദിയും വധു വരന്മാര്‍ക്ക് വിവാഹ ആശംസകളും ഹോസ്പിറ്റല്‍ സുപ്രണ്ട് നേര്‍ന്നു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പിപി തങ്കപ്പാന്റെയും രാജിയുടെയും മകനാണ് രാഹുല്‍.