Home ആരോഗ്യം ഇനി ഗ്രീന്‍ ടീ കുടിക്കാം; രോഗപ്രതിരോധശേഷി നേടാം

ഇനി ഗ്രീന്‍ ടീ കുടിക്കാം; രോഗപ്രതിരോധശേഷി നേടാം

ലതരം ചായകളെക്കുറിച്ച് നമ്മള്‍ കേട്ട് കാണും, പക്ഷേ നീലചായ എന്നൊരു ചായ ഉണ്ടോ എന്ന് തന്നെ സംശയം ആയിരിക്കും. രുചി മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് ബ്ലൂ ടീ. നീല ശംഖു പുഷ്പത്തില്‍ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. അല്പ്പം ചെറു നാരങ്ങാ നീരും കൂടെ ചേര്‍ത്താല്‍ നീലച്ചായയ്ക്ക് പര്‍പ്പിള്‍ നിറം ലഭിക്കും.

ഗ്രീന്‍ ടീയെക്കാള്‍ വളരെയധികം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയതാണ് നീലച്ചായ. പ്രായം ആകുന്നത് തടയാനും നീലച്ചായ സഹായിക്കും. സമ്മര്‍ദമകറ്റാനും നീലച്ചായ നല്ലതാണ്. മുടി വളര്‍ച്ചയ്ക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് ബ്ലൂ ടീ.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ടൈപ്പ് 1 പ്രമേഹം തടയാനുള്ള കഴിവും നീലച്ചായയ്ക്കുണ്ട്. ഇതിലടങ്ങിയ പോളിഫിനോളുകള്‍, ശരീരത്തിലെ ഗ്ലുക്കോസിന്റെ ഉപാപചയ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. കരളിന്റെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക വഴി ഫാറ്റി ലിവര്‍ പ്രശ്‌നങ്ങള്‍ തടയാനും നീലച്ചായ സഹായിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി രോഗപ്രതിരോധശക്തിയേകുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നു. രക്തചംക്രമണം വര്‍ധിപ്പിച്ച് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.
ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് നാരങ്ങാ നീരും ചേര്‍ത്താല്‍ ബ്ലൂ ടീ റെഡിയായി. പിന്നെ മധുരത്തിന് തേന്‍ ചേര്‍ക്കാം. അതുമല്ലെങ്കില്‍ അല്പം പഞ്ചസാര ചേര്‍ക്കാം.

നീലച്ചായയില്‍ ടാനിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ നിന്ന് ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യുന്നതിനെ തടയും. അതുകൊണ്ട് ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ശേഷമോ വേണം ബ്ലൂ ടീ കുടിക്കുവാന്‍. ലോഹപ്പാത്രങ്ങള്‍ ഒഴിവാക്കി മണ്‍പാത്രങ്ങളില്‍ കുടിക്കുന്നത് ഗുണങ്ങള്‍ വര്‍ധിപ്പിക്കും.