Home അറിവ് ഇനി വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് എടുക്കണം; ഹൈക്കോടതി

ഇനി വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് എടുക്കണം; ഹൈക്കോടതി

ളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ആറുമാസത്തിനകം ലൈസന്‍സ് എടുക്കണമെന്നാണ് ഉത്തരവ്. അടിമലത്തുറ ബീച്ചില്‍ വളര്‍ത്തുനായയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമായിരിക്കണം ലൈസന്‍സ് എടുക്കേണ്ടത്. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം എന്നും ഉത്തരവില്‍ പറയുന്നു.

ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.