Home വാണിജ്യം 4.99 ലക്ഷം മുതല്‍ എസ് യു വി; അട്ടിമറി ഓഫറുമായി റെനോ

4.99 ലക്ഷം മുതല്‍ എസ് യു വി; അട്ടിമറി ഓഫറുമായി റെനോ

വാഹന പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ കഴിഞ്ഞ ദിവസം ഇന്ത്യയെ അഭിമുഖീകരിച്ചത്. കമ്പനിയുടെ സബ്കോംപാക്ട് എസ്.യു.വിയായ കിഗര്‍ ഉടന്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് വക്താക്കള്‍ അറിയിച്ചു. മോഡലിന്‍റെ അവതരണവും പേര് പ്രഖ്യാപനവും അടുത്തിടെ കമ്പനി നടത്തിയിരുന്നു. 2021 മാര്‍ച്ചിനുള്ളില്‍ കിഗറിനെ ഇന്ത്യന്‍ റോഡുകളില്‍ കാണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

4.99 ലക്ഷം രൂപയില്‍ തുടങ്ങി 9.45 ലക്ഷം രൂപ വരെയായിരിക്കും കിഗറിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരങ്ങളേക്കാള്‍ ഇന്ത്യന്‍ ഗ്രാമങ്ങളെ ലക്ഷ്യമിടാനാണ് റെനോ ഒരുങ്ങുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ 30 ശതമാനത്തിലധികം വില്‍പ്പന വര്‍ധിപ്പിച്ചുവെന്ന റെനോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

80 ശതമാനത്തോളം കണ്‍സപ്റ്റ് മോഡലിനോട് ചേര്‍ന്നുനില്‍ക്കുന്നതാവും റെനോ കിഗര്‍. ട്രൈബറിന്‍റെ അതേ സി.എം.എഫ് പ്ലസ് പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനവും എത്തുക. റൂഫ് റെയില്‍, സി ഷേപ്പെഡ് ടെയില്‍ലാമ്പ്, നേര്‍ത്ത ഹെഡ്‍ലാമ്പ്, എല്‍.ഇ.ഡി- ഡി.ആര്‍.എല്‍, എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍, സ്പോപോട്ടി ബംമ്പര്‍ എന്നിവ കിഗറിലുണ്ടാവും. 1.0 ലിറ്റര്‍ നാച്വറലി ആസ്‍പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും വാഹനം ലഭ്യമാവുക. വിശാലമായ ഇന്റീരിയര്‍ സ്പെയിസ് തന്നെയാണ് കിഗറിന്‍റെ പ്രധാന പ്രത്യേകത. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവയോടുകൂടെയണ് ഇന്റീരിയര്‍ ഡിസൈനിങ്. 71 ബി.എച്ച്.പി പവറും 96 ന്യൂട്ടന്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും കിഗറിന്‍റെ ബോണറ്റിനുള്ളില്‍ തുടിക്കുക. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി ട്രാന്‍സ്‍മിഷനുകളും കിഗറില്‍ ഉണ്ടാകും.

അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണ്ടുവരുന്ന ഒരു തരം കുതിരയാണ് കിഗർ.