പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ‘ഗ്രീന്‍ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തില്‍ കൂടിയാലോചന നടത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയില്‍ നിശ്ചിത ശതമാനം ‘ഗ്രീന്‍ റിബേറ്റ്’ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.