ഔഷധഗുണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ജാതിക്ക. ജാതിക്കയുടെ പുറംതോട്, ജാതിപത്രി, ജാതിക്കക്കുരുഎന്നിവയെല്ലാം ഔഷധഗുണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്.ആരോഗ്യത്തിനും ഒപ്പം ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുന്നതിനും ജാതിക്ക ബെസ്റ്റാണ്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ജാതിക്കയ്ക്ക് കഴിയും. ജാതിക്കാകുരുവില്‍ നിന്നും ജാതിപത്രിയില്‍ നിന്നും ജാതി തൈലം ഉണ്ടാക്കുന്നു. ഇതൊരു വലിയ വേദനാസംഹാരിയാണ്. സന്ധിവാതം ഉള്ളവരില്‍ കാണപ്പെടുന്ന വീക്കവും വേദനയും കുറയ്ക്കാന്‍ ഈ തൈലത്തിന് സാധിക്കും.
ഒരു ഗ്ലാസ്സ് ചൂടുപാലില്‍ ഒരു നുള്ള് ജാതിക്കാപൊടി ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. സ്‌ട്രെസ് കുറയ്ക്കാനും ജാതിപത്രി കഴിക്കുന്നത് ഉത്തമമാണ്. ദഹനപ്രശ്നങ്ങള്‍ക്കും കുട്ടികളില്‍ ഉണ്ടാകുന്ന ഉദര സംബന്ധമായ അസ്വസ്ഥതകള്‍ക്കും ജാതിക്ക ഒരു ഉത്തമപരിഹാരമാണ്. കൊളസ്ട്രോളിനും വായിലെ അണുബാധയ്ക്കും വരെ ഉത്തമമാണ് ജാതിക്ക.
പറമ്പിലും തുടിയിലുമെല്ലാം വളരെ സുലഭമായി കാണുന്ന ഒന്നാണ് ജാതിക്ക. അതുകൊണ്ടുതന്നെ ഇത് നിത്യജീവിതത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കുന്നത് ഗുണത്തിന് പകരം ദോഷം ചെയ്യും.