Home വാണിജ്യം പരീക്ഷണം പരാജയം; റിട്വീറ്റില്‍ പഴയ രീതിലേക്ക് മടങ്ങാന്‍ ട്വിറ്റര്‍

പരീക്ഷണം പരാജയം; റിട്വീറ്റില്‍ പഴയ രീതിലേക്ക് മടങ്ങാന്‍ ട്വിറ്റര്‍

പരീക്ഷണാടിസ്ഥാനത്തില്‍ റീട്വീറ്റ് ഐക്കണൊപ്പം ക്വോട്ട് ട്വീറ്റ് ഓപ്ഷന്‍ കൊണ്ടുവന്ന തീരുമാനം പിന്‍വലിക്കാനൊരുങ്ങി ട്വിറ്റര്‍. റീട്വീറ്റ് ചെയ്യുന്നതില്‍ പുതിയ ഫീച്ചറിന്റെ പരീക്ഷണം കഴിഞ്ഞ ഓഗസ്റ്റിലാണ് ട്വിറ്റര്‍ നടപ്പിലാക്കിയത്. പുതിയ പരീക്ഷണത്തില്‍ വിജയം കാണാന്‍ സാധിച്ചില്ലെന്നും അതിനാല്‍ പിന്‍വലിക്കുകയാണെന്നും ട്വിറ്റര്‍ ട്വീറ്റ് ചെയ്തു.

ട്വീറ്റ് വായിക്കാതെ ലിങ്ക് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് ക്വോട്ട് ട്വീറ്റ് ഒപ്ഷന്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇതോടെ ഷെയറിങ്ങ് കുറഞ്ഞതായി ട്വിറ്റര്‍ വിലയിരുത്തി.

ഒരു ലിങ്ക് റീട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ആ ലിങ്കില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ റീട്വീറ്റ് ചെയ്യുന്ന വ്യക്തി വായിച്ചിട്ടുണ്ടോ എന്നത് ട്വിറ്റര്‍ സര്‍വെ നടത്തിയിരുന്നു. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനാണ് പുതിയ ഫീച്ചര്‍ ട്വിറ്റര്‍ പരീക്ഷിച്ചിരുന്നത്. സുതാര്യവും വസ്തു നിഷ്ടവുമായ ചര്‍ച്ചകള്‍ക്ക് പ്രാധ്യാനം നല്‍കുന്നതിനാണ് പുതിയ മാറ്റം കൊണ്ടു വരുന്ന സമയത്ത് ട്വിറ്റര്‍ പറഞ്ഞിരുന്നത്.