Home അറിവ് കൊഴിഞ്ഞു പോയ മുടി വീണ്ടും വളരാൻ

കൊഴിഞ്ഞു പോയ മുടി വീണ്ടും വളരാൻ

Studio shot of woman applying hair oil with her fingers

മുടി കൊഴിഞ്ഞു പോയിടത്ത് വീണ്ടും വരാത്തതാണ് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നം. ഇതു തന്നെയാണ് മുടിയുടെ കട്ടി കുറഞ്ഞ് ഭംഗി കുറയാന്‍ കാരണമാകുന്നതും. മുടി കൊഴിഞ്ഞ് പോകാന്‍ കാരണങ്ങള്‍ പലതുമുണ്ട്. പ്രായവും സ്‌ട്രെസുമടക്കം പല കാര്യങ്ങളും ഇതിന് ഇടയാക്കുന്നു. എന്നാല്‍ ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധകളുമുണ്ട്.

കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പെട്ടെന്ന് തന്നെ മുടി കിളിര്‍ത്തു വരാന്‍ സഹായിക്കുന്ന ചില വഴികളുമുണ്ട്.

നെല്ലിക്ക, സവാള ജ്യൂസ് എന്നിവ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. നെല്ലിക്ക കഴിയ്ക്കുന്നത് തന്നെ മുടി വളര്‍ച്ചയെ സഹായിക്കും. നെല്ലിക്കാ നീരും സവാള നീരുമെല്ലാം ശിരോചര്‍മത്തില്‍ പുരട്ടുന്നത് ഏറെ സഹായകമാണ്. വിറ്റാമിൻ സി, ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം, എന്നിവയൊക്കെ ഇത്തിരിപ്പോന്ന നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. മുടിയ്ക്ക് കറുപ്പു നല്‍കാനും മുടിയുടെ നരയെന്ന പ്രശ്‌നം ഒഴിവാക്കാനും മുടി നല്ലതു പോലെ വളരാനുമെല്ലാം ഏറെ ഗുണകരമാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നതു പോലും മുടിയ്ക്ക് പല തരത്തിലെ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നതും മുടിയില്‍ പുരട്ടുന്നതുമെല്ലാം തന്നെ ഇത്തരം ഗുണങ്ങള്‍ നല്‍കുന്നു. സവാളയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. തന്മൂലം മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. കൂടാതെ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും

കയ്യോന്നിയെന്ന പച്ചമരുന്നാണ് ഭൃംഗരാജ് എന്നറിയപ്പെടുന്നത്. കയ്യോന്നി എണ്ണ പണ്ടുകാലം മുതല്‍ മുടിയുടെ സംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ്. കയ്യോന്നി എണ്ണ ആയുർ‌വേദത്തിൽ നൂറ്റാണ്ടുകളായി വിവിധതരം ശിരോചർമ്മ, കേശ സംബന്ധമായ പ്രശ്നങ്ങൾ മറികടക്കാൻ ഉപയോഗിച്ചു വരുന്നു. ഇത് മുടിയുടെ വേരുകൾക്ക് കൂടുതൽ രക്തം നൽകാൻ സഹായിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണം രോമകൂപങ്ങളെ സജീവമാക്കുന്നു, ഇത് മുടിയുടെ വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ആഴ്ചയില്‍ മുട്ട മാസ്‌ക് തലയില്‍ തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിന്‌ നല്ലതാണ്. കൊഴിഞ്ഞ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വരുന്നതിനും മുടിയുടെ ആകെയുള്ള ആരോഗ്യത്തിനും ഗുണകരമാണ് മുട്ട. മുട്ടയുടെ മഞ്ഞയടക്കം തേയ്ക്കുന്നതാണ് നല്ലത്. മുട്ട മഞ്ഞയിലാണ് മുടിയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ അടങ്ങിയിരിയ്ക്കുന്നത്. മുടിയില്‍ മുട്ട പല രൂപത്തിലും ഉപയോഗിയ്ക്കാം. പല വസ്തുക്കളുമായും കലര്‍ത്തി ഉപയോഗിയ്ക്കാം. ഇത് തനിയേയും മുടിയില്‍ തേയ്ക്കാം. മുട്ട മാസ്‌ക് മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല. മുട്ടയുടെ വെള്ള നല്ലൊരു ഹെയർപാക്കാണെന്ന് പറയാം.മുട്ടയുടെ മഞ്ഞക്കരുവിൻ്റെ ഭാഗത്ത് ലെസിതിൻ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.