Home കൗതുകം ശരീരത്തില്‍ ഇനി സൂചികുത്താന്‍ ഇടമില്ല, മൂക്കിന്‍ തുമ്പ് മുറിച്ച് കളഞ്ഞു; ആളുകളെ പേടിപ്പിക്കണമെന്ന ഒറ്റ...

ശരീരത്തില്‍ ഇനി സൂചികുത്താന്‍ ഇടമില്ല, മൂക്കിന്‍ തുമ്പ് മുറിച്ച് കളഞ്ഞു; ആളുകളെ പേടിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രം, വീഡിയോ

ളുകളുടെ താല്‍പര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഓരോരുത്തരും ജീവിതത്തെ നോക്കിക്കാണുന്ന രീതിയനുസരിച്ചായിരിക്കുമത്. അധികമാളുകളും മറ്റുള്ളവരെ ഇംപ്രസ് ചെയ്യിക്കാനും അതോടൊപ്പം സ്വയം ആന്ദിക്കാനുമൊക്കെയായിരിക്കും ജീവിക്കുന്നത്. എന്നാല്‍ ഒരാള്‍ മറ്റുള്ളവരെ പേടിപ്പിക്കാനായി ജീവിക്കുന്നത് ആലോചിച്ചു നോക്കൂ.

അതിന് വണ്ടി അതിരുകടന്ന ഒരു ബോഡി മോഡിഫിക്കേഷന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലിലെ സാവോപോളോ സ്വദേശിയായ 44 കാരന്‍ മൈക്കല്‍ ഫാരോഡോ ആണ് ഭീകരമായ രൂപമാറ്റം നടത്തിയിരിക്കുന്നത്.

ഇതിനായി ശസ്ത്രക്രിയയിലൂടെ തന്റെ മൂക്കിന്റെ ഒരു ഭാഗം മൈക്കല്‍ നീക്കം ചെയ്തു. തന്നെ കണ്ട് ആളുകള്‍ ഭയക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ഒരു വിചിത്ര രൂപം സ്വീകരിച്ചിരിക്കുന്നത്. മൂക്ക് മുറിച്ചുമാറ്റിയ ലോകത്തെ മൂന്നാമത്തെ വ്യക്തിയാണ് താനെന്ന് മൈക്കല്‍ പറയുന്നു. സാത്താന്റെ രൂപം കിട്ടാന്‍ വേണ്ടി അദ്ദേഹം പല്ലുകള്‍ കൂര്‍പ്പിച്ച് വെച്ചിട്ടുണ്ട്. സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മൈക്കല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

25 വര്‍ഷമായി ടാറ്റൂ കലാകാരനായി ജോലി ചെയ്യുകയാണ് ഇയാള്‍. സ്വന്തം ശരീരത്തിലും മൈക്കല്‍ തന്നെയാണ് ടാറ്റൂ ചെയ്തത്. ശരീരത്തില്‍ ഇനി ഇയാള്‍ക്ക് പച്ച കുത്താന്‍ ഇടമില്ലെന്നാണ് ചിത്രങ്ങള്‍ കാണുമ്പോള്‍ മനസ്സിലാകുന്നത്.