Home അറിവ് അദ്ഭുത സിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന പരസ്യങ്ങള്‍ നിയമ വിരുദ്ധം; നടപടി വേണമെന്ന് ഹൈക്കോടതി

അദ്ഭുത സിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന പരസ്യങ്ങള്‍ നിയമ വിരുദ്ധം; നടപടി വേണമെന്ന് ഹൈക്കോടതി

ദ്ഭുത സിദ്ധി ഉണ്ടെന്ന് അവകാശപ്പെട്ട് നിരവധി വസ്തുക്കളുടെ പരസ്യങ്ങള്‍ ടെലിവിഷനുകളിലുള്‍പ്പെടെ കാണാം. എന്നാല്‍ ഇത്തരം പരസ്യങ്ങള്‍ ടെലിവിഷന്‍ വഴി നല്‍കുന്നത് നിയമ വിരുദ്ധമാമെന്ന് നിരീക്ഷിച്ചിരിക്കുകയാണ് ബോംബെ ഹൈക്കോടതി. ഇത്തരം പരസ്യം നല്‍കുന്ന ചാനലുകള്‍ക്കെതിരെ മഹാരാഷ്ട്രാ ആഭിചാര നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്ന് ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വ്യക്തമാക്കി.

ടെലിവിഷന്‍ ചാനലിലൂടെ ഹനുമാന്‍ ചാലിസ യന്ത്രത്തിന്റെയും അദ്ഭുത സിദ്ധി അവകാശപ്പെടുന്ന മറ്റു വസ്തുക്കളുടെയും പരസ്യം നല്‍കുന്നതിന് എതിരായ ഹര്‍ജിയിലാണ്, ജസ്റ്റിസുമാരായ തനാജി നലാവാഡെ, മുകുന്ദ് സെലിക്കര്‍ എന്നിവരുടെ വിധി. ഹനുമാന്‍ ചാലിസ യന്ത്രം പോലെ അദ്ഭുത സിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന ഒട്ടേറെ വസ്തുക്കളുടെ പരസ്യം ടെലിവിഷന്‍ ചാനലുകളില്‍ വരുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വില്‍പ്പന മാത്രമാണ് പരസ്യം ലക്ഷ്യമിടുന്നത്. എന്നാല്‍ വ്യാജ പ്രചാരണത്തിലൂടെയാണ് അവര്‍ വില്‍പ്പന നടത്തുന്നത്. വിശ്വാസമുള്ളവരെ ചൂഷണം ചെയ്യുകയാണ് ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.