Home വാണിജ്യം വന്‍കിട കമ്പനികള്‍ക്ക് ഏത് റൂട്ടിലും പെര്‍മിറ്റില്ലാതെ ബസ് സര്‍വീസ് നടത്താന്‍ അനുമതി

വന്‍കിട കമ്പനികള്‍ക്ക് ഏത് റൂട്ടിലും പെര്‍മിറ്റില്ലാതെ ബസ് സര്‍വീസ് നടത്താന്‍ അനുമതി

ന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് കിട്ടും. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിനെ നിയന്ത്രിക്കാന്‍ ഇറക്കിയ ഭേദഗതി കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകര്‍ക്കുന്നതാണ്.

കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി.