Home ആരോഗ്യം രാജ്യത്ത് കോവിഷീൽഡ് ഉത്പാദനം നിർത്തി.

രാജ്യത്ത് കോവിഷീൽഡ് ഉത്പാദനം നിർത്തി.

രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദനം നിര്‍ത്തിവെച്ചു.

വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്.ഒമ്പതുമാസമാണ് വാക്സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു.

ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കോവിഷീല്‍ഡാണ് കമ്പനി നിര്‍മിക്കുന്ന പ്രധാന പ്രതിരോധ വാക്സിന്‍. 100 കോടിയിലധികം ഡോസ് വാക്സിന്‍ ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്സിന്റെ കോവോവാക്സിനും കമ്പനി നിര്‍മിക്കുന്നുണ്ട്.

രാജ്യത്ത് ഭൂരിഭാഗംപേരും കുത്തിവെപ്പെടുത്തതും കൊവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവുവന്നതുമൊക്കെ വാക്സിന്‍ ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍