Home ആരോഗ്യം മഴ: കുഞ്ഞുങ്ങൾക്ക് കരുതൽ നൽകാം.

മഴ: കുഞ്ഞുങ്ങൾക്ക് കരുതൽ നൽകാം.

ഴക്കാലം രോഗങ്ങളുടെയും കാലമാണ്. മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്. കുട്ടികൾക്ക് വളരെ പെട്ടെന്ന് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. രോഗങ്ങൾ വരുന്നതിനേക്കാൾ വരാതിരിക്കാനാണ് മുൻകരുതൽ എടുക്കേണ്ടത്.

🔹മഴക്കാലത്ത് വെള്ളത്തിലൂടെയുള്ള രോഗങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. മലിനമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും. അതിനാൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുട്ടികൾക്ക് കുടിക്കാൻ നൽകുക.

🔹സ്കൂളിൽ പോകുമ്പോൾ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാൻ പ്രത്യേകം ശ്രദ്ധിക്കുക. കടകളിൽ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങി കൊടുക്കരുത്.

🔹ചെറിയ കുട്ടികൾക്ക് തണുത്ത വെള്ളം കുടിക്കാൻ കൊടുക്കരുത്. മഴയുടെ തണുപ്പിനൊപ്പം തണുത്ത ഭക്ഷണപദാർഥങ്ങളും കൂടി ഉള്ളിൽ ചെന്നാൽ തൊണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷവും വരാം.

🔹കുട്ടികൾക്ക് തുറന്ന വച്ച ഭക്ഷണങ്ങൾ നൽകാതിരിക്കുക. മഴക്കാലത്ത് പുറമേ നിന്ന് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.

🔹കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ആഹാരം നൽകുന്നതിനു മുൻപ് സോപ്പിട്ട് നന്നായി കൈകഴുകിക്കാൻ ശ്രദ്ധിക്കണം.
🔹മഴക്കാലത്ത് ചെറിയ ചൂടുവെള്ളത്തിൽ മാത്രമേ കുട്ടികളെ കുളിപ്പിക്കാവൂ. മഴ നനഞ്ഞ് സ്കൂളിൽ നിന്നും എത്തുന്ന കുട്ടികളെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തല നന്നായി തോർത്തിക്കൊടുക്കുകയും ശരീരത്തിലെ നനവ് നന്നായി ഒപ്പിയെടുക്കുകയും വേണം.

🔹നനഞ്ഞതും ഇറുകിയതുമായ വസ്‌ത്രങ്ങൾ ഉപയോഗിക്കരുത്. വൃ‍ത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങൾ, സോക്സ്,ഷൂസ് എന്നിവ ധരിക്കാൻ ശ്രദ്ധിക്കണം.