Home അറിവ് ഭേദഗതികള്‍ ഉടന്‍ അംഗീകരിക്കണം; അല്ലെങ്കില്‍ വാട്‌സ്ആപ് അക്കൗണ്ട് ഡിലീറ്റ് ആകും

ഭേദഗതികള്‍ ഉടന്‍ അംഗീകരിക്കണം; അല്ലെങ്കില്‍ വാട്‌സ്ആപ് അക്കൗണ്ട് ഡിലീറ്റ് ആകും

പ്രമുഖ മെസേജിങ് ആപ്പ് ആയ വാട്‌സാആപ്പ് തുടര്‍ന്നും ഉപയോഗിക്കണമെങ്കില്‍ ചില ഭേദഗതികള്‍ അംഗീകരിക്കണമെന്ന മുന്നറിയിപ്പുമായി കമ്പനി. സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ടുകള്‍ നഷ്ടമാകുമെന്നാണ് മുന്നറിയിപ്പ്.

ദശലക്ഷകണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ആവശ്യം ഉന്നയിച്ചുള്ള സന്ദേശം ഇതിനോടകം എത്തിക്കഴിഞ്ഞു. ഫെബ്രുവരി 8 നകം പുതിയ മാറ്റങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടമാകുമെന്നാണ് അറിയിപ്പ്. ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി ലഭിച്ച മെസേജില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇതോടൊപ്പമുള്ള ലിങ്കുകളില്‍ കയറുമ്പോള്‍ കൂടുതല്‍ വ്യക്തത ലഭിക്കും.

ഇവിടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്സ്ആപ്പ് ശേഖരിക്കുന്നതിലെയും പ്രോസസ്സ് ചെയ്യുന്നതിലെയും പ്രധാന മാറ്റങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പേരന്റ് കമ്പനിയായ ഫേസ്ബുക്കുമായുള്ള പങ്കാളിത്തവും പരാമര്‍ശിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ ആക്‌സസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ ചില വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരുമെന്ന് പുതിയ പോളിസിയില്‍ പറയുന്നു. ഫെബ്രുവരി എട്ട് മുതല്‍ പുതിയ നയം നിലവില്‍ വരും.