Home അറിവ് ഇ- വിസ സമ്പ്രദായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; അപേക്ഷയില്‍ ഉടന്‍ തീരുമനം

ഇ- വിസ സമ്പ്രദായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; അപേക്ഷയില്‍ ഉടന്‍ തീരുമനം

ഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് വിസാ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ വേഗത്തില്‍ സ്വീകരിച്ച് ഉടന്‍ തന്നെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ഇലക്ട്രോണിക് വിസ സമ്പ്രദായം ഏര്‍പ്പെടുത്തി. ‘ഇ -എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ’ എന്നാണ് പുതിയ ഇ- വിസയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ രാജ്യം വിടുന്നതിനായി ജനക്കൂട്ടം കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരിക്കുന്നുണ്ട്. വ്യോമപാത മാത്രമാണ് ഏക രക്ഷാമാര്‍ഗം. കഴിഞ്ഞ ദിവസങ്ങളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആളുകള്‍ മരിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ വിസാ സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.