Home അറിവ് കൊറോണ വൈറസ് ആഹാരത്തിലൂടെ പകരുമോ?

കൊറോണ വൈറസ് ആഹാരത്തിലൂടെ പകരുമോ?

Woman choosing packed chicken meat in supermarket

കൊറോണ വൈറസ് വ്യക്തിയില്‍ നിന്നും മൃഗങ്ങളില്‍ നിന്നും പകരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ പകരുമെന്ന് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചൈനയിലേക്ക് എത്തിയ ചിക്കനില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ വൈറസ് ബാധിക്കുമോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. കൊവിഡ് വൈറസ് ആഹാരത്തിലൂടെ പകരാന്‍ സാധ്യത ഇല്ല എന്നാണ് ഡോക്ടര്‍ന്മാര്‍ പറയുന്നത്.അതുകൊണ്ടുതന്നെ ഫ്രോസൺ ചിക്കനിൽ ഒരല്പം വൈറസ് ഇരുന്നാലും പാചകം ചെയ്ത് കഴിക്കുമ്പോൾ അത് ശ്വാസകോശത്തിൽ പ്രവേശിക്കുന്നില്ല.

ആഹാരം പാചകം ചെയ്യുമ്പോഴും ആഹാരവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോഴും സാധാരണ പാലിക്കേണ്ട അടിസ്ഥാനതത്വങ്ങൾ പാലിക്കണമെന്ന് മാത്രം. ആഹാരസാധനങ്ങളിലാണെങ്കിൽ പോലും തൊട്ടതിനുശേഷം കൈകൾ വൃത്തിയായി അണുവിമുക്തമാക്കാണം. ഫ്രോസൺ ചിക്കനും മറ്റു ആഹാര വസ്തുക്കളും കൈകാര്യം ചെയ്യുന്ന ആൾക്കാർ അന്യ പ്രതലത്തിൽ തൊടുമ്പോൾ എടുക്കുന്ന മുൻകരുതലുകൾ കാത്തുസൂക്ഷിക്കണമെന്ന്മാത്രം.ആഹാരം പാചകം ചെയ്യുമ്പോഴും മാസ്ക് ധരിക്കുന്നതിൽ തെറ്റില്ല.

ഇത്തരം പ്രതലങ്ങളിൽ വൈറസ് എത്ര നാൾ നിൽക്കും എന്നുള്ളതിനെ കുറിച്ച് വിവിധ റിപ്പോർട്ടുകൾ ലഭ്യമാണ്.
അടിസ്ഥാനപരമായി ശ്വാസകോശത്തിൽ കൂടെ പകരുന്ന രോഗമായതിനാൽ അത്തരം സാധ്യതകൾ താരതമ്യേന കുറവാണെന്നു മാത്രം.