Home അറിവ് ദിനംപ്രതി ഉയരുന്ന സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത് ആരാണെന്ന് അറിയണ്ടേ?

ദിനംപ്രതി ഉയരുന്ന സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത് ആരാണെന്ന് അറിയണ്ടേ?

സ്വര്‍ണത്തിന്റെ വില ദിനപ്രതി ഉയരുമ്പോളും താഴുമ്പോളും വില നിശ്ചയിക്കുന്നത് ആരാണെന്ന് നിങ്ങള്‍ക്കും സംശയം തോന്നിയിട്ടില്ലേ… സാധാരണഗതിയില്‍ ഒരു ഉത്പ്പനത്തിന്റെ ഡിമാന്റും വിതരണവുമാണ് വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡം. എന്നാല്‍ സ്വര്‍ണത്തിന്റെയോ…?

സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത് ആരാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് ലണ്ടൻ ഓവർ-ദി-കൌണ്ടർ (ഒടിസി) സ്പോട്ട് ഗോൾഡ് മാർക്കറ്റ് ട്രേഡിംഗ്, കോമെക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ട്രേഡിംഗ് എന്നിവിടങ്ങളിലാണ് സ്വർണ വില നിശ്ചയിക്കുന്നത്.

അതായത് അന്താരാഷ്ട്ര സ്വർണ്ണ വില നിശ്ചയിക്കുന്നത് പേപ്പർ ഗോൾഡ് മാർക്കറ്റാണ്. ഭൌതിക സ്വർണ്ണ മാർക്കറ്റല്ല. കോമെക്സിലും ലണ്ടൻ ഒടിസി മാർക്കറ്റിലും സ്വർണ്ണ വില നിശ്ചയിക്കുന്നതിൽ ഭൌതിക സ്വർണ്ണത്തിനുള്ള വിതരണവും ഡിമാൻഡും ഒരു പങ്കു വഹിക്കുന്നില്ല. മറ്റ് വിപണികളായ ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ച് (എസ്ജിഇ), മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്), ലോകമെമ്പാടുമുള്ള ഭൌതിക സ്വർണ്ണ വിപണികൾ എന്നിവയെല്ലാം പ്രധാനമായും വില എടുക്കുന്നവരാണ്. അവ ലണ്ടനിലും ന്യൂയോർക്കിലുമുള്ള പേപ്പർ ഗോൾഡ് മാർക്കറ്റുകളുടെ സ്വർണ്ണ വിലകൾ പിന്തുടരുന്നവരാണ്.

ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ആണ് ദിവസേനയുള്ള സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. ഇന്ത്യയിലെ പ്രധാന 10 സ്വർണ വ്യാപാരികളുടെ വിറ്റുവരവിന്റെ ആവറേജ് കണക്കാക്കിയാണ് ദിവസേനയുള്ള സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. മാത്രമല്ല സംസ്ഥാനങ്ങൾക്ക് അതത് സംസ്ഥാനങ്ങളും ടാക്സും ഉൾപ്പെടും.