Home അറിവ് വെറും 22,000 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ എസ്ഇ3

വെറും 22,000 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ എസ്ഇ3

പ്പിള്‍ 2022 മാര്‍ച്ചില്‍ ഐഫോണ്‍ എസ്ഇ 3 (Apple iPhone SE 3) അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഒരു പുതിയ റിപ്പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണിന്റെ വിലയെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങള്‍ പങ്കിട്ടു. വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 3 2022-ന്റെ പ്രാരംഭ വില 300 ഡോളര്‍ (ഏകദേശം 22,000 രൂപ) ആയിരിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റ് ജോണ്‍ ഡൊനോവന്‍ പങ്കുവെച്ചു.

ഐഫോണ്‍ എസ്ഇ 3 ന്റെ വില (Apple iPhone SE 3 Price) ഐഫോണ്‍ എസ്ഇ 2020-നേക്കാള്‍ കുറവായതിനാല്‍ ഇത് ആശ്ചര്യകരമാണ്. മികച്ച പ്രോസസ്സര്‍, 5ജി പിന്തുണ, മികച്ച ബാറ്ററി ലൈഫ് എന്നിവയോടെയാണ് ഐഫോണ്‍ എസ്ഇ 3 വരുന്നത്.

മാര്‍ക്കറ്റ് അനലിസ്റ്റ് ജോണ്‍ ഡൊനോവന്റെ അഭിപ്രായത്തില്‍, ഐഫോണ്‍ എസ്ഇ 3 ആപ്പിളിനെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും വാങ്ങാനാവുന്ന വിലയില്‍ വരാം. സ്മാര്‍ട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റിനായിരിക്കും ഈ വില. ഇത് അല്‍പ്പം അയഥാര്‍ത്ഥമാണ്, കാരണം ഐഫോണ്‍ എസ്ഇ 2020-ന് ഐഫോണ്‍ എസ്ഇ 3-നേക്കാള്‍ വില കൂടുതലാണ്. കൂടാതെ വരാനിരിക്കുന്ന ഐഫോണ്‍ എസ്ഇ 3 ല്‍ മികച്ച പ്രോസസ്സറും മികച്ച ക്യാമറകളും എന്നാല്‍ അതേ പഴയ രൂപകല്‍പ്പനയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോണ്‍ എസ്ഇ -യിലുള്ള 4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ എസ്ഇ 3ല്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ചോര്‍ച്ചകള്‍ വെളിപ്പെടുത്തുന്നു. ഇത് ഐഫോണ്‍ 13 ന് കരുത്ത് നല്‍കുന്ന എ15 ബയോണിക് ചിപ്‌സെറ്റാണ് നല്‍കുന്നത്. . അങ്ങനെ, ഇതിന് 5ജി പിന്തുണ ലഭിക്കും. ആപ്പിള്‍ റാം 4 ജിബിയിലേക്കും 256 ജിബി സ്റ്റോറേജിലേക്കും ഉയര്‍ത്തിയേക്കാം. അതിന്റെ മുന്‍ഗാമിയായ പോലെ, പിന്നില്‍ ഒരു 12-മെഗാപിക്സല്‍ ക്യാമറ ഈ ഫോണും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍വശത്ത്, 8-മെഗാപിക്സല്‍ ക്യാമറ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററിയെ സംബന്ധിച്ചിടത്തോളം, 1821 എംഎഎച്ച് ബാറ്ററിയാണ് അവതരിപ്പിക്കുന്നത്, എന്നാല്‍ മെച്ചപ്പെട്ട ബാറ്ററി ലൈഫാണ്രേത ഇത് നല്‍കുന്നത്. മാര്‍ച്ചിലോ ഏപ്രിലിലോ നടക്കാനിരിക്കുന്ന ആപ്പിളിന്റെ സ്പ്രിംഗ് ഇവന്റില്‍ ഐഫോണ്‍ എസ്ഇ 3 പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇത് ഇന്ത്യയില്‍ എത്തും. മുമ്പ്, ഐഫോണ്‍ എസ്ഇ 3ന് ഇന്ത്യയില്‍ 40,000 രൂപയില്‍ താഴെ വിലയുണ്ടാകുമെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ആപ്പിള്‍ ഇതുവരെ ഐഫോണ്‍ എസ്ഇ 3 2020 ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ആപ്പിള്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം നിശബ്ദമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഷിംങ്ടണ്‍ പോസ്റ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മണിക്കൂര്‍ അനുസരിച്ചുള്ള വേതനത്തിന്റെ കാര്യത്തില്‍ അനിശ്ചിത്വം തുടരുന്നതിന് ഇടെയാണ് ആപ്പിള്‍ റീട്ടെയില്‍ ജീവനക്കാര്‍ക്കിടയില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നത് എന്നത് ശ്രദ്ധേയമാണ്. ആപ്പിളിന്റെ ലാഭ വിഹിതത്തില്‍ അടുത്തിടെ ഇടിവ് സംഭവിച്ചതായി വിപണിയില്‍ നിന്നും വാര്‍ത്തകള്‍ വന്നിരുന്നു.