Home വിദ്യഭ്യാസം കുട്ടികളുടെ അക്ഷരപരിജ്ഞാനത്തില്‍ ഒന്നാമതെത്തി കേരളം

കുട്ടികളുടെ അക്ഷരപരിജ്ഞാനത്തില്‍ ഒന്നാമതെത്തി കേരളം

10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അക്ഷര-സംഖ്യാ അടിസ്ഥാന പരിജ്ഞാനം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമത്. ജാര്‍ഖണ്ഡാണു പിന്നില്‍. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണിത്.

വലിയ സംസ്ഥാനങ്ങളില്‍ ബംഗാള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍, ബിഹാര്‍ പിന്നിലായി. സംസ്ഥാനങ്ങളെ വലുത്, ചെറുത്, വടക്കു കിഴക്കന്‍ എന്നീ 3 വിഭാഗങ്ങളായും കേന്ദ്രഭരണ പ്രദേശങ്ങളെ പ്രത്യേകമായും പരിഗണിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, അടിസ്ഥാന ആരോഗ്യം, പഠനനേട്ടങ്ങള്‍, ഭരണനിര്‍വഹണം എന്നീ 5 വിഭാഗങ്ങളിലായി 41 കാര്യങ്ങള്‍ പരിഗണിച്ചാണു റാങ്ക് നിര്‍ണയിച്ചത്. 67.95 സ്‌കോര്‍ നേടിയാണു ഒന്നാമതെത്തിയത്. 58.95 ആണു ബംഗാളിന്റെ സ്‌കോര്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപും (52.69), വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിസോറവുമാണ് (51.64) ആദ്യ സ്ഥാനത്ത്.