Home ആരോഗ്യം അമേരിക്ക മാസ്‌ക് ഉപേക്ഷിക്കുന്നു; വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് ബൈഡന്‍

അമേരിക്ക മാസ്‌ക് ഉപേക്ഷിക്കുന്നു; വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് വേണ്ടെന്ന് ബൈഡന്‍

മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ക്ക് ഇളവ് നല്‍കി അമേരിക്ക. വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച ആളുകള്‍ അമേരിക്കയില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനാണ് കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്നാണ് രാജ്യത്തിന്റെ തീരുമാനം.

കൂടാതെ, സാമുഹിക അകലം പാലിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്. കോവിഡിന് എതിരായ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണ് ഇതെന്ന് ബൈഡന്‍ പറഞ്ഞു. ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡോറില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് പ്രഖ്യാപനം.

എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. ഫിനിഷ് ലൈന്‍ തൊടുന്നത് വരെ നമ്മള്‍ സ്വയം സംരക്ഷിക്കുന്നത് തുടരണം. ഇതുപോലെ വലിയൊരു പ്രഖ്യാപനം നടത്താനായതിന് ശേഷം വീണ്ടും താഴേക്ക് വീണു പോകാന്‍ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.