Home വാണിജ്യം ബിഎസ്എന്‍എല്ലിലേക്ക് മാറുന്നെങ്കില്‍ ഇപ്പോള്‍ മാറിക്കോ; വമ്പന്‍ ഓഫര്‍

ബിഎസ്എന്‍എല്ലിലേക്ക് മാറുന്നെങ്കില്‍ ഇപ്പോള്‍ മാറിക്കോ; വമ്പന്‍ ഓഫര്‍

പയോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് മാറുകയാണെങ്കില്‍ 5ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക് നല്‍കുന്നതാണ് ബിഎസ്എന്‍എല്‍ ഓഫര്‍. ഈ മാസം 15 വരെയാണ് ഓഫര്‍.

സൗജന്യ ഡാറ്റയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. സൗജന്യ 5ജിബി ഡാറ്റ 30 ദിവസത്തേക്കോ നിലവിലെ പ്ലാനിന്റെ വാലിഡിറ്റി വരെയോ ആയിരിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാറാനും സോഷ്യല്‍ മീഡിയയില്‍ അവരുടെ മൈഗ്രേഷന്‍ കാരണം പങ്കിടാനും ബിഎസ്എന്‍എല്‍ ആവശ്യപ്പെടുന്നുണ്ട്.

അധിക ആനുകൂല്യം ലഭിക്കുന്നതിന് ഉപയോക്താക്കള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും #SwitchToBSNL എന്ന ഹാഷ്ടാഗ് ഉപയോഗിക്കുകയും ബിഎസ്എന്‍എല്ലിലേക്ക് മാറിയതിന്റെ തെളിവ് അയയ്ക്കുകയും വേണം. ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ബിഎസ്എന്‍എല്‍ ടാഗ് ചെയ്യുകയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഓപ്പറേറ്ററെ പിന്തുടരുകയും വേണം.

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) വഴി ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലില്‍ എത്തുകയും അതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കിടേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ സഹിതം 9457086024 എന്ന നമ്പറില്‍ വാട്‌സാപ്പ് വഴി സ്‌ക്രീന്‍ഷോട്ട് അയക്കാം.