Home അന്തർദ്ദേശീയം ഷെങ്കൻ വിസ: അറിയേണ്ടതെല്ലാം…

ഷെങ്കൻ വിസ: അറിയേണ്ടതെല്ലാം…

1985 ൽ യൂറോപ്പിലെ ഏഴുരാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അതിർത്തികൾ എന്ന കടമ്പകൾ ഇല്ലാതെ, പാസ്പോർട്ട് രഹിതമായി യൂറോപ്യൻ യൂണിയനിലെ ഈ ഏഴുരാജ്യങ്ങളിലൂടെ സഞ്ചരിക്കാമെന്നതായിരുന്നു ഈ ഉടമ്പടി. തുടക്കത്തിൽ ഏഴു രാജ്യങ്ങളാണ് ഈ ഉടമ്പടിയിൽ ഒപ്പിട്ടതെങ്കിലും ഇപ്പോൾ 26 രാജ്യങ്ങൾ ഈ കരാറിന്റെ ഭാഗമാണ്. ഇതാണ് ഷെങ്കൻ രാജ്യങ്ങൾ.
ഷെങ്കൻ വിസയുള്ളവർക്ക് ആ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം.
90 ദിവസങ്ങൾ ഈ വിസയുടെ പിൻബലത്തിൽ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം.

വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യത്താണോ സഞ്ചാരികൾ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിൽ വേണം വിസ അപ്ലൈ ചെയാൻ. ഇനി ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, ഏത് രാജ്യത്താണോ കൂടുതൽ ദിവസം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ രാജ്യത്തിൻറെ എംബസിയിൽ വേണം അപേക്ഷിക്കാൻ. ഓണ്‍ലൈനിൽ നിന്നും ലഭിക്കുന്ന ആ രാജ്യത്തിൻറെ ഷെങ്കൺ വിസ ഫോം പൂരിപ്പിച്ച്, ഫ്ലൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് (അക്കൗണ്ടിൽ യാത്ര ചിലവിനു ആവശ്യമായ പണം കാണിക്കണം.കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങളും കാണിക്കാം), ഇന്റർ നാഷണൽ ട്രാവൽ ഇൻഷുറന്‍സ്,ജോലി ചെയ്യുന്ന കമ്പനിയിൽനിന്നുള്ള NOC, ഫോട്ടോ എന്നിവ ഉൾപ്പെടുത്തി 6 മാസത്തിലധികം കാലാവധി ഉള്ള പാസ്പോർട്ടിനൊപ്പം ആപേക്ഷിക്കാം. പാസ്പോർട്ടിൽ മിനിമം 3 ബ്ലാങ്ക് പേജ് എങ്കിലും വേണം. 200 മുതൽ300 ദിർഹം വരെയാണ് വിസ ഫീസ്. 15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും.

ഷെങ്കൻ രാജ്യങ്ങൾ ഇവയാണ്.
ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്‌, എസ്സ്റ്റോണിയ, ഫിൻലൻഡ്‌, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, ഇറ്റലി, ലാത്‌വിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്.

നോർവെയും ഐസ് ലാൻഡും യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലെങ്കിലും ഷെങ്കൻ വിസ അനുവദിച്ചിട്ടുണ്ട്. എന്നാൽ ബ്രിട്ടൻ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ ഷെങ്കൻ വിസ അനുവദനീയമല്ല.

വിസയ്ക്ക് വരുന്ന ചെലവ്.
സാധാരണയായി മുതിർന്നവർക്ക് 90 ഡോളറാണ് ഷെൻഗെൻ വിസ അനുവദിച്ചു കിട്ടാനായി ഈടാക്കുന്ന ഫീസ്. എന്നാൽ അപേക്ഷകന്റെ വയസ്സ്, രാജ്യം, മറ്റു ഘടകങ്ങൾ എന്നിവയുടെ എല്ലാം അടിസ്ഥാനത്തിൽ ചിലപ്പോൾ ഫീസിളവിന് അർഹതയുണ്ട്.

യൂറോപ്പ് കാണണമെന്നുള്ള ആഗ്രഹം ശക്തമെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ പോയി വരാൻ സഞ്ചാരികളെ സഹായിക്കുന്ന ഒന്നാണ് ഷെങ്കൻ വിസ. ഒരൊറ്റ രാജ്യം പോലെ വർത്തിക്കുന്ന യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ, അതിർത്തികളുടെ വിലക്കുകളില്ലാതെ സുഖമായി പോയി മടങ്ങാൻ ഈ വിസ ഓരോ സഞ്ചാരിയെയും സഹായിക്കും.