Home Uncategorized ജിയോ ഉപയോക്താക്കള്‍ക്ക് ഇനി വിമാനത്തില്‍ ഫോണ്‍ ചെയ്യാം, ഇന്റര്‍നെറ്റും ഉപയോഗിക്കാം

ജിയോ ഉപയോക്താക്കള്‍ക്ക് ഇനി വിമാനത്തില്‍ ഫോണ്‍ ചെയ്യാം, ഇന്റര്‍നെറ്റും ഉപയോഗിക്കാം

ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കള്‍ക്ക് ഇനി വിമാനത്തിനുള്ളില്‍ ഫോണ്‍ ചെയ്യാം. വിമാനയാത്രയ്ക്കിടെ ഡാറ്റാ വോയ്സ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആഭ്യന്തരയാത്രയ്ക്കിടയിലും വിദേശ യാത്രകള്‍ക്കിടയിലും ഈ സേവനം ഉപയോഗിക്കാനാവും.

ഉപയോക്താക്കള്‍ക്ക്് വിമാനത്തിനുള്ളില്‍ സേവനങ്ങള്‍ നല്‍കുന്നതിനായി പാനസോണിക് ഏവിയേഷന്‍ കോര്‍പ്പറേഷനും റിലയന്‍സ് ജിയോയും സഹകരിക്കുകയാണ്. അതായത് നിങ്ങള്‍ ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താവാണെങ്കില്‍ നിലവില്‍ മൂന്ന് ജിയോ ഫ്ളൈറ്റ് പായ്ക്കുകളാണുള്ളത്.

499 രൂപയുടെ പ്ലാനില്‍ 250 ജിബി ഡാറ്റയും 100 മിനിറ്റ് ഔട്ട്ഗോയിങ് കോളും 100 എസ്എംഎസും ലഭിക്കും. 699 രൂപയുടെ പ്ലാനില്‍ 500എംബി ഡാറ്റയും 100 മിനിറ്റ് ഔട്ട്ഗോയിങ് കോളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടെ പ്ലാനില്‍ ഒരു ജിബി ഡാറ്റയും 100 മിനിറ്റ് ഔട്ട്ഗോയിങ് കോളും 100 എസ്എംഎസും ലഭിക്കും. ഇതിന് ഒരു ദിവസമാണ് വാലിഡിറ്റി.

ഉപയോഗം ഇങ്ങനെ

വിമാനം 20000 അടി ഉയരത്തില്‍ എത്തിയാല്‍ ജിയോ ഫ്ളൈറ്റ് പായ്ക്ക് ഉപയോഗിക്കാം. അതിനായി സ്മാര്‍ട്ഫോണിലെ എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആക്കുക.
അപ്പോള്‍ നിങ്ങളുടെ ഫോണ്‍ എയറോമൊബൈല്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കപ്പെടും. ഫോണുകള്‍ക്കനുസരിച്ച് നെറ്റ്വര്‍ക്കിനും പേര് ചിലപ്പോള്‍ മാറിയേക്കാം.

ഓട്ടോമാറ്റിക് ആയി എയറോ മൊബൈല്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കപ്പെട്ടില്ലെങ്കില്‍ ഫോണ്‍ സെറ്റിങ്സിലെ കാരിയര്‍ ഓപ്ഷനില്‍ എയറോ മൊബൈല്‍ തിരഞ്ഞെടുക്കുക.
ഫോണില്‍ ഡാറ്റാ റോമിങ് ഓണ്‍ ആണെന്ന് ഉറപ്പുവരുത്തുക.
മൊബൈല്‍ നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കപ്പെട്ടാല്‍ ഒരു സ്വാഗത സന്ദേശം കണ്ടേക്കാം. അതിന് ശേഷം നിങ്ങള്‍ക്ക് വോയ്സ് കോള്‍ ചെയ്യാനും ഡാറ്റ ഉപയോഗിക്കാനും സാധിക്കും.

എയര്‍ ലിംഗസ്, എയര്‍ സെര്‍ബിയ, അലിറ്റാലിയ, ഏഷ്യാന എയര്‍ലൈന്‍സ്, ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, കാതേ പസഫിക്, ഈജിപ്ത് എയര്‍, എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്‌സ്, യൂറോ വിംങ്സ് ഇവിഎ എയര്‍, കുവൈറ്റ് എയര്‍വേയ്‌സ്, ലുഫ്താന്‍സ, മലേഷ്യ എയര്‍ലൈന്‍സ്, മാലിന്‍ഡോ എയര്‍, എസ്എഎസ് സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, സ്വിസ്, ടിഎപി എയര്‍ പോര്‍ച്ചുഗല്‍, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, ഉസ്ബെക്കിസ്ഥാന്‍ എയര്‍വേസ്, വിര്‍ജിന്‍ അറ്റ്ലാന്റിക്. തുടങ്ങിയ വ്യേമയാന സേവനങ്ങളില്‍ നിലവില്‍ ഈ സേവനം ലഭിക്കും.