Home അറിവ് കാന്‍സര്‍, ടിബി പ്രമേഹം; 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍, പുതുക്കിയ വില അറിയാം

കാന്‍സര്‍, ടിബി പ്രമേഹം; 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍, പുതുക്കിയ വില അറിയാം

രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. ക്യാന്‍സര്‍, പ്രമേഹം, ടിബി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 39 അവശ്യ മരുന്നുകളുടെ വിലയാണ് കുറച്ചത്. അടക്കമുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ചിലതാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം അവശ്യ മരുന്ന് പട്ടികയില്‍ നിന്ന് 16 എണ്ണം നീക്കം ചെയ്തു. ബ്ലീച്ചിങ് പൗഡര്‍, ആന്റിബയോട്ടിക്കായ എരിത്രോമൈസിന്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്ന് പട്ടിക പുതുക്കുന്നത്. നിലവില്‍ 374 ഓളം മരുന്നുകള്‍ എന്‍എല്‍ഇഎം പട്ടികയില്‍ ഉണ്ട്. കേന്ദ്രമന്ത്രി മന്‍സുഖ് മാന്‍ഡവ്യയാണ് ഇളവ് പ്രഖ്യാപിച്ചത്. പട്ടികയിലുള്ള മരുന്നുകള്‍ക്ക് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയാണ് വില നിശ്ചയിക്കുക.

വില കുറച്ച മരുന്നുകള്‍

കാന്‍സര്‍ ചികിത്സയ്ക്കുള്ള അസാസൈറ്റിഡിന്‍, ഫ്‌ളൂഡാറാബിന്‍, ബെന്‍ഡാമസ്‌റ്റൈന്‍ ഹൈഡ്രോക്‌ളോറൈഡ്, ഫാല്‍വെസ്ട്രാന്റ്, ഐറിനോടെക്കാന്‍ എച്ച്.സി.എല്‍ ട്രൈഹൈഡ്രേറ്റ് , ലെനാലിഡോമൈഡ്

ടിബി ചികിത്സയ്ക്കുള്ള ബേഡാക്യൂലൈന്‍, ഡേലാമനൈഡ്, അലര്‍ജിക്കുള്ള മൊണ്ടെലൂക്കാസ്റ്റ്

പ്രമേഹത്തിനുള്ള ടെനെലിഗ്‌ളിപ്റ്റിന്‍, ഇന്‍സുലിന്‍ ഗ്‌ളാര്‍ഗൈന്‍

വൈറസ് വ്യാപനം തടയാനുള്ള ഡൊലൂടെഗ്രാവിര്‍, ഡാരണാവിര്‍-റിട്ടോണാവിര്‍, ?ആന്റിബയോട്ടിക്കായ അമിക്കാസിന്‍, ഫീനോക്സിമിഥൈല്‍ പെന്‍സിലിന്‍, പ്രോകെയ്ന്‍ ബെന്‍സയില്‍ പെന്‍സിലിന്‍

ഫംഗസ്ബാധയ്ക്കുള്ള എല്‍ട്രാകോണാസോള്‍

പുകവലി നിറുത്താനുള്ള നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് തെറാപ്പി, ബ്യൂപ്രിനോര്‍ഫൈന്‍, ബ്രൂപ്രിനോര്‍ഫൈന്‍-നാലോക്സോണ്‍

ഗര്‍ഭനിരോധന മരുന്നായ ഓര്‍മിലോക്സിഫെനെ, റോട്ടോ വൈറസ് വാക്സിന്‍