Home ആരോഗ്യം കൊറോണ ഡി614 ജി അപകടകാരിയോ?

കൊറോണ ഡി614 ജി അപകടകാരിയോ?

കൊറോണ വൈറസിനേക്കാള്‍ പത്തിരട്ടി ശക്തിയുള്ള പുതിയ വൈറസിനെ കണ്ടെത്തി എന്ന വാര്‍ത്ത ലോക ജനതയില്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് തിരിച്ചെത്തിയ വ്യക്തി ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് ക്ലസ്റ്റര്‍ രൂപപ്പെട്ടിരുന്നു. ഇവിടെ 45 പേരില്‍ നടത്തിയ ടെസ്റ്റില്‍ മുന്ന് പേര്‍ക്കാണ് ഡി 614 ജിയുടെ സാനിധ്യം കണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന വൈറസിനേക്കാള്‍ പത്തിരട്ടി ഗുരുതരകാരിയാണെന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും വൈറസ് ഗുരുതര അവസ്ഥയിലേക്ക് നയിക്കുമോ എന്ന കാര്യത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഇപ്പോള്‍ കണ്ടെത്താന്‍ പോകുന്ന വാക്‌സിന് പുതിയ വൈറസിനെ ചെറുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും പുതിയ വൈറസിനെക്കുറിച്ച് പഠനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.