Home കൃഷി ആട് വളര്‍ത്തലിന് 25000 രൂപ സര്‍ക്കാര്‍ ധനസഹായം

ആട് വളര്‍ത്തലിന് 25000 രൂപ സര്‍ക്കാര്‍ ധനസഹായം

കൃഷിയിലൂടെ അതിജീവനം ലക്ഷ്യമിടുന്നവര്‍ക്ക് സഹായമൊരുക്കി സര്‍ക്കാരിന്റെ പുതിയ പദ്ധതി. ആട് വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് goat satellite scheme 2020 -2021 ” പദ്ധതിയാണ് . കേരളാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പദ്ധതിയിൽ 2020 -2021 വർഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നാല് മാസം മുതൽ ആറ് മാസം വരെ പ്രായമായ മലബാറി ഇനത്തിൽ പെട്ട അഞ്ചു പെണ്ണാടുകളെയെയും ഒരു മുട്ടനാടിനെയും വാങ്ങിക്കാനാണ് സർക്കാർ 25000 രൂപ ധനധാന സഹായമായി നമുക്ക് തരുന്നത് . നിലവിൽ ആടുവളർത്തൽ ഉപജീവനമായി തുടരുന്നവർക്കും പുതുതായി ഈ രംഗത്തേയ്ക്ക് കടന്നു വരുന്നവർക്കും ഈ സഹായ പദ്ധതിയിൽ ഭാഗമാകാൻ സാധിക്കുന്നതാണ് .

മുപ്പത് ശതമാനം വരെ വനിതകൾക്കും,പത്തു ശതമാനം വരെ എസ് സി എസ് ടി വിഭാഗക്കാർക്കും ബാക്കി അറുപത് ശതമാനം ജനറൽ കാറ്റഗറിക്കാർക്കും ആണ് ഇതിന്റെ മുൻഗണന വിധി .ഈ പദ്ധതിയിൽ ആട്ടിൻ കൂടിന്റെ മുഴുവൻ ചിലവും ഉപഭോക്താവ് തന്നെ വഹിക്കണം എന്ന ഒരു നിബന്ധന നിലനിൽക്കുന്നുണ്ട്. അതു പോലെ ആട്ടിൻ കൂട് കുറഞ്ഞത് 100 സ്‌കൊയർഫീറ്റ് എങ്കിലും ഉണ്ടാവണം എന്നും നിബന്ധന ഉണ്ട് . ആടുകളുടെ ഇൻഷുറൻസും ഉപഭോക്താവ് തന്നെ ചെയ്തിരിക്കണം.

കേരളസർക്കാരിന്റെ “goat satellite scheme “ലേക്ക് അപേക്ഷിക്കാൻ ആധാർകാർഡ് ,നികുതി ശീട്ടിന്റെ കോപ്പി ,റേഷൻ കാർഡ് ഇവ എടുത്ത് അതാത് പഞ്ചായത്തുകളിലെ മൃഗാശുപത്രിയിൽ അപേക്ഷ സമർപ്പിച്ചാൽ മാത്രം മതിയാകും .അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് പതിനേഴാണ് .ഈ ഒരു പദ്ധതിയിൽ പഴയ ഫാം വിപുലീകരിക്കാനും അല്ലെങ്കിൽ പുതിയ ഫാം തുടങ്ങാനും നല്ലൊരു അവസരം നൽകിയിരിക്കുകയാണ്. ഓരോ പഞ്ചായത്തിലേയും അപേക്ഷകൾ പരിഗണിച്ചു ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്.