Home ആരോഗ്യം ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് നെഗറ്റീവ് കൊവിഡ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അംഗീകൃത ലബോറട്ടറിയില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. വാക്‌സിന്‍ എടുത്തവര്‍ ഉള്‍പ്പെടെ ഖത്തറിലെത്തുന്ന എല്ലാവര്‍ക്കും പരിശോധനാ ഫലം നിര്‍ബന്ധമാക്കി.

ഖത്തറില്‍ നിന്ന് ആറ് മാസത്തിനിടെ വാക്‌സിനെടുത്തവര്‍ രാജ്യത്ത് നിന്ന് പുറത്തുപോയി തിരികെ വരികയാണെങ്കില്‍ ക്വാറന്റീന്‍ ഇളവ് ലഭിക്കും. ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന് കഴിഞ്ഞ ദിവസം ഖത്തര്‍ അംഗീകാരം നല്‍കിയതിനാല്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസും നാട്ടില്‍ വെച്ച് എടുത്ത ശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയായവര്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും.

വാക്‌സിനെടുത്തവര്‍ക്ക് ആറ് മാസം വരെയാണ് ഈ ഇളവ്. ആറ് മാസത്തിനിടെ കൊവിഡ് പോസിറ്റീവായിരുന്നവര്‍ക്കും ക്വാറന്റീന്‍ ഇളവുണ്ടാകും. ഇതിനുള്ള രേഖ ഹാജരാക്കണം.