Home അറിവ് ആധാറിലെ ഫോട്ടോയും ഫോണ്‍ നമ്പറും മേല്‍വിലാസവും ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴി

ആധാറിലെ ഫോട്ടോയും ഫോണ്‍ നമ്പറും മേല്‍വിലാസവും ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴി

ര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത തിരിച്ചറിയല്‍ രേഖയായയ ആധാറിലെ പേര്, ജനനത്തീയതി, ഫോട്ടോ, വിലാസം തുടങ്ങിയ തിരുത്താന്‍ ഓണ്‍ലൈനിലൂടെ കഴിയും.

സെന്ററുകളില്‍ പോകാതെതന്നെ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, പേര് തുടങ്ങിയവ തെറ്റായി രേഖപ്പെടുത്തിയാല്‍ മാറ്റുന്നതിനുള്ള സംവിധാനമാണ് യുഐഡിഎഐ പോര്‍ട്ടലില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന വിധം

  1. യുഐഡിഎഐ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
  2. ഓണ്‍ലൈന്‍ ആധാര്‍ സര്‍വീസ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
  3. പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ഇമെയില്‍ ഐഡി തുടങ്ങി വിവിധ ഓപ്ഷനുകളില്‍ ആവശ്യമായത് തെരഞ്ഞെടുക്കുക.
  4. അപ്ഡേറ്റ് ചെയ്യേണ്ടത് ഫോണ്‍ നമ്പര്‍ ആണെങ്കില്‍ പുതിയ നമ്പര്‍ രേഖപ്പെടുത്തുക.
  5. മറ്റു വിവരങ്ങളും കൈമാറുക.
  6. ഒടിപി സംവിധാനത്തിലൂടെയാണ് നടപടി പൂര്‍ത്തിയാക്കേണ്ടത്.

4.തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി അപ്ഡേറ്റഷന്‍ പൂര്‍ത്തിയാക്കുക.

ഫോട്ടോ മാറ്റുന്ന വിധം

  1. ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക
  2. ആവശ്യമായ വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക.
  3. ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കുക
  4. ബയോമെട്രിക് വെരിഫിക്കേഷന്‍ സെന്ററിലെ എക്സിക്യൂട്ടീവ് അപേക്ഷ പരിശോധിച്ച് ഉറപ്പാക്കും
  5. പുതിയ ഫോട്ടോ എടുക്കുന്നതാണ് അടുത്ത നടപടി
  6. ഫോട്ടോ മാറ്റുന്നതിന് 25 രൂപ പ്ലസ് ജിഎസ്ടിയാണ് സര്‍വീസ് ചാര്‍ജ്ജായി ഈടാക്കുക.

മേല്‍വിലാസം മാറ്റുന്നതിന്

  1. അപ്ഡേറ്റ് ആധാര്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക
  2. മേല്‍വിലാസം മാറ്റുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക
  3. മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകുക.