പാചകവാതകത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് നിരന്തരം സംഭവിക്കുന്നത്. ഓരോ മാസം കഴിയുന്തോറും വില കൂടുക എന്നല്ലാതെ കുറയുന്നില്ല. ഡല്‍ഹിയില്‍ ഒരു സിലിണ്ടര്‍ പാചകവാതകത്തിന് 819 രൂപയാണ് ഇപ്പോഴത്തെ വില. ഒരു മാസത്തിനിടെ 125 രൂപയുടെ വര്‍ധനവുണ്ടായി. ഈ സാഹചര്യത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും ഇളവ് ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് ഉപഭോക്താക്കള്‍.
ഇതിനിടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ക്യാഷ്ബാക്ക് ഓഫറുമായി രംഗത്തുവന്നിരിക്കുകയാണ് ഡിജിറ്റല്‍ പേമെന്റ് ആപ്പായ പേടിഎം. പേടിഎം വഴി ആദ്യമായി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 100 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം പ്രഖ്യാപിച്ചത്. അതായത് 819 രൂപയുടെ സിലിണ്ടര്‍ 719 രൂപയ്ക്ക് ലഭിക്കും.
മാര്‍ച്ച് 31 വരെ ഒരു സിലിണ്ടര്‍ ബുക്കിങ് മാത്രം നടത്തുന്നവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. പണം നല്‍കി സിലിണ്ടര്‍ ബുക്ക് ചെയ്ത ശേഷം പേടിഎം സ്‌ക്രാച്ച് കാര്‍ഡ് നല്‍കും. ഏഴ് ദിവസത്തിനകം സ്‌ക്രാച്ച് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ആമസോണും സമാനമായ ഓഫര്‍ പുറത്തിറക്കിയിട്ടുണ്ട്. ആമസോണ്‍ ആപ്പ് വഴി ആദ്യമായി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 രൂപയാണ് ക്യാഷ്ബാക്ക് ആയി തിരികെ നല്‍കുക.







