ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന പ്രഭാത ഭക്ഷണം ഇഡ്ഡലി.
മാർച്ച് 30-ലെ ലോക ഇഡ്ഡലി ദിനത്തിനു മുന്നോടിയായി ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന ഊബർ ഈറ്റ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇത് പറയുന്നത്.
ബെംഗളൂരു, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ചെയ്യപ്പെടുന്നതെന്നും പഠന റിപ്പോർട്ട് പറയുന്നു.ഇഡ്ഡലി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബാംഗ്ലൂരാണ്. തൊട്ടുപുറകില്‍ മുംബൈയും മൂന്നാമതായി ഏറ്റവും കൂടുതല്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്തത് ചെന്നൈയുമാണ്. പിന്നാലെ നാലാം സ്ഥാനത്തായി പൂനെയും അഞ്ചാം സ്ഥാനം ഹൈദരാബാദിനുമാണ്
രാവിലെ ഏഴിനും 11.30-നും ഇടയിലാണ് ഇഡ്ഡലി ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്നത്.
ഇഡ്ഡലി പ്രേമത്തിൽ മലയാളികളും പിന്നിലല്ല.
ഇഡ്ഡലിയിൽത്തന്നെ പല വെറൈറ്റികളുമുണ്ട്.
രാമശ്ശേരി ഇഡ്ഡലി ഏറെ പ്രസിദ്ധമാണ്.