Home അറിവ് പഴകിയ ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

പഴകിയ ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

പഴകിയ ഭക്ഷണം കഴിക്കരുതെന്ന് നമുക്കറിയാം . എന്നാല്‍, ഇന്നത്തെ കാലത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വച്ച്‌ ഉപയോഗിക്കാറാണ് പതിവ്.പഴകിയ ഭക്ഷണം ഉപയോഗിക്കരുതെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ അറിയാന്‍ പലപ്പോഴും ആരും തയ്യാറാകാറില്ല. ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒരു ദിവസം പഴക്കമുള്ള ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുമ്പോൾ , അത് അസിഡിറ്റി ഉണ്ടാക്കുന്നു. അ‌തുപോലെത്തന്നെ, ഭക്ഷണം പഴകുന്നതിലൂടെ അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാകുകയാണ്. ഇത് പലപ്പോഴും പല തരം അസുഖങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം ബാക്കി വരാത്ത രീതിയില്‍ മാത്രം പാചകം ചെയ്യുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലം പലപ്പോഴും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഫ്രിഡ്ജില്‍ വെയ്ക്കുന്ന ഭക്ഷണം പല വിധത്തിലുള്ള ബാക്ടീരിയകളുടെ പ്രവര്‍ത്തന ഫലമായി കൂടുതല്‍ വിഷലിപ്തമാകുന്നു. ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകും.

പോഷകമൂല്യമുള്ള ഭക്ഷണമാണെങ്കിലും ഒരു ദിവസം പഴകുന്നതിലൂടെ ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.