Home പ്രവാസം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ യു.എ.ഇ -യിൽ പുതിയ രീതി.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ യു.എ.ഇ -യിൽ പുതിയ രീതി.

യു.എ.ഇ.യിൽ നിന്ന് പാസ്പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഇനി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും.

പുതിയ പാസ്സ്പോർട്ടെടുക്കുന്നവരും പാസ്പോർട്ട് പുതുക്കുന്നവരും ഇനി മുതൽ embassy.passportindia.gov.in
വഴി അപേക്ഷ സമർപ്പിക്കണം. ഈ ഘട്ടം കഴിഞ്ഞതിന് ശേഷം സാധാരണ പോലെ അപേക്ഷാർത്ഥി ആവശ്യമായ രേഖകളുമായി ബി.എൽ.എസ് സെന്ററിലെത്തുകയും ബാക്കി നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. പണവും സമയവും ലാഭിക്കാനും നടപടികൾ വേഗത്തിലാക്കാനുമാണ് അപേക്ഷകൾ സമർപ്പിക്കുന്നത് ഓൺലൈൻ ആക്കുന്നത്.

യു.എസ്, യു.കെ, ഒമാൻ എന്നിവിടങ്ങളിൽ ഈ സംവിധാനം നേരത്തേ തുടങ്ങിക്കഴിഞ്ഞു. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ബി.എൽ.എസ് സെന്ററുകളിൽ നിന്ന് സഹായം തേടാമെന്ന് കോൺസുലേറ്റ് അറിയിച്ചു. നിലവിൽ പാസ്പോർട്ടിന് അപേക്ഷിച്ചാൽ അഞ്ചു ദിവസങ്ങൾക്കുള്ളിലാണ് ലഭിക്കുന്നത്. ഓൺലൈൻ സംവിധാനം വരുന്നതോടെ പാസ്പോർട്ട് ലഭിക്കാൻ മൂന്ന് ദിവസം മതിയാകും. യു.എ.ഇ.യിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ പാസ്പോർട്ടുകൾ അനുവദിക്കുന്നത്. കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി അഞ്ഞൂറ് ഇന്ത്യൻ പാസ്പോർട്ടുകളാണ് യു.എ.ഇ.യിൽ നിന്ന് ഇഷ്യൂ ചെയ്തത്.