Home അറിവ് സന്ദേശം കാണുന്നതിന് മുന്‍പ് തന്നെ തടയിടാന്‍ നിര്‍ദേശം; നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകള്‍

സന്ദേശം കാണുന്നതിന് മുന്‍പ് തന്നെ തടയിടാന്‍ നിര്‍ദേശം; നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകള്‍

റുമാസത്തിനിടെ 1.32 കോടി അക്കൗണ്ടുകള്‍ നിരോധിച്ചതായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. പുതിയ ഐടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് മാസംതോറും നല്‍കുന്ന റിപ്പോര്‍ട്ടിലെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തില്‍ കണക്കുകള്‍ നല്‍കി തുടങ്ങിയത്.

വ്യാജ പ്രചാരണം തടയുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ച് സമൂഹമാധ്യമങ്ങള്‍ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തില്‍ പറയുന്നത്. മാസംതോറും ശരാശരി 20ലക്ഷം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരോധിക്കുന്നതായാണ് വാട്സ്ആപ്പ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതിയാണ് വാട്സ്ആപ്പ് പിന്തുടരുന്നത്.

വാട്സ്ആപ്പില്‍ വ്യാജ പ്രചാരണമോ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതോ നടക്കുന്നതായി കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ഐപി അഡ്രസ്, ടെലികോം കമ്പനികളുടെ വിവരങ്ങള്‍ തുടങ്ങി അടിസ്ഥാനപരമായ അക്കൗണ്ട് വിവരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് വ്യാജ പ്രചാരണം അടക്കം കണ്ടെത്തുന്നത്.

വ്യാജ പ്രചാരണം നടത്താന്‍ വീണ്ടും ഒരേ നമ്പര്‍ തന്നെ ഉപയോഗിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ നിരോധിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് ഇവ നിരോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അതിനാല്‍ പിന്നീട് ഒരു മെസേജ് പോലും അയക്കാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ തടയിടാന്‍ സാധിക്കുമെന്നും വാട്സ്ആപ്പ് പറയുന്നു.