Home കൃഷി വഴുതന വീട്ടുവളപ്പിൽ

വഴുതന വീട്ടുവളപ്പിൽ

വഴുതന കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സാധാരണ വിത്തു പാകിയാണ് മുളപ്പിക്കുന്നത്. മൂത്തു പഴുത്ത കായയിലെ വിത്ത് സൂക്ഷിച്ചു വെച്ച് നടാനായി ഉപയോഗിക്കാം

മെയ് -ജൂൺ മാസങ്ങളിലാണ് വിത്ത് നടാൻ നല്ലത്

വിത്തുകൾ നടുന്നതിന് അൽപം മുമ്പ് വെള്ളത്തുണിയിൽ കെട്ടി 20 % വീര്യമുള്ള സ്യൂഡോമോണസ് ലായനിയിൽ മുക്കി വെക്കുക. ശേഷം നട്ടാൽ പെട്ടെന്ന് കിളിർത്തു വരും.

ഒരുപാട് ആഴത്തിൽ വിത്ത് പാകേണ്ട ആവശ്യമില്ല

വിത്ത് പാകി മുളച്ച് വരുമ്പോൾ ആരോഗ്യമുള്ള തൈകൾ മാത്രം പറിച്ചു നടാനായി ഉപയോഗിക്കണം

ഉണക്കിപ്പൊടിച്ച ചാണകവും ജൈവവളങ്ങളും മണ്ണിൽ യോജിപ്പിച്ച് തൈകൾ നടാം.

ചെടി നിൽക്കുന്ന സ്ഥലത്ത് നല്ല വെയിൽ കിട്ടിയാൽ കായ്കൾ നന്നായി ഉണ്ടാകും

മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി കൊടുക്കാം

പുഴുശല്യം മൂലം തണ്ട് വാടിപ്പോകാതെ നോക്കണം.

മഴയില്ലാത്ത സമയത്ത് നന്നായി നനയ്ക്കണം

കായകൾ കൂടുതൽ മൂത്ത് പോകുന്നതിന് മുമ്പ് പറിച്ചെടുക്കണം.