Home അറിവ് വാട്ടര്‍ അതോറിറ്റി ഉപഭോക്തൃ സേവന അപേക്ഷകൾ ഇനി മുതല്‍ ഓണ്‍ലൈൻ വഴി മാത്രം

വാട്ടര്‍ അതോറിറ്റി ഉപഭോക്തൃ സേവന അപേക്ഷകൾ ഇനി മുതല്‍ ഓണ്‍ലൈൻ വഴി മാത്രം

കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്തൃ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.മീറ്റര്‍ മാറ്റിവയ്ക്കല്‍, മീറ്റര്‍ പരിശോധന, ഡിസ്കണക്ഷന്‍, റീ-കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ സേവനകള്‍ക്കൊക്കെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം.

റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ വരുന്ന ഒടിപി നല്‍കിയാല്‍ മാത്രമേ ഈ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓണ്‍ലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ഓണ്‍ലൈന്‍ വാട്ടര്‍ കണക്ഷന്‍ പോര്‍ട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങള്‍ക്കെല്ലാം ഓഫീസില്‍ നേരിട്ടെത്താതെ ഓണ്‍ലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും