Home ആരോഗ്യം പ്രമേഹമുള്ളവര്‍ മുരിങ്ങയില കഴിക്കണം!: എന്തുകൊണ്ട്

പ്രമേഹമുള്ളവര്‍ മുരിങ്ങയില കഴിക്കണം!: എന്തുകൊണ്ട്

ക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് പ്രധാന കാരണം.

എന്നാല്‍ ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും കൊണ്ട് പിടിച്ച് കെട്ടാവുന്ന രോഗമാണ് പ്രമേഹം. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കുന്നത് സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കും. ചില ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക (ജിഐ) ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് മുരിങ്ങയില. പ്രമേഹമുള്ളവര്‍ പതിവായി മുരിങ്ങയില കഴിക്കണമെന്ന് യശ്വന്ത്പൂരിലെ കൊളംബിയ ഏഷ്യ റഫറല്‍ ഹോസ്പിറ്റലില്‍ ചീഫ് ഡയറ്റീഷ്യനായ പവിത്ര എന്‍ രാജ് പറഞ്ഞു.

പൊട്ടാസ്യം, സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങളും മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. ‘മുരിങ്ങയിലയില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്.

മുരിങ്ങയിലയിലെ ആന്റിബയോട്ടിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മലബന്ധം, ഗ്യാസ്‌ട്രൈറ്റിസ്, വന്‍കുടല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് പവിത്ര എന്‍ രാജ് പറഞ്ഞു. മുരിങ്ങയില വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കും.