Home അറിവ് മെഡിക്കല്‍ പ്രവേശനത്തിന് സാമ്പത്തിക സംവരണം; 27% സാമ്പത്തിക സംവരണം

മെഡിക്കല്‍ പ്രവേശനത്തിന് സാമ്പത്തിക സംവരണം; 27% സാമ്പത്തിക സംവരണം

ഖിലേന്ത്യ മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പത്ത് ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യൂഎസ്)നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബിരുദ- ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകള്‍ക്കും സംവരണം ബാധകമാണ്.

എംബിബിഎസില്‍ പ്രതിവര്‍ഷം 1500 ഒബിസി വിദ്യാര്‍ഥികള്‍ക്കാണ് സംവരണത്തിന്റെ ഗുണം ലഭിക്കുക. ബിരുദാനന്തരബിരുദത്തില്‍ 2500 ഒബിസി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കുക. ഇഡബ്ല്യുഎസില്‍ എംബിബിഎസിന് 550 ഉം പിജിക്ക് ആയിരവും വിദ്യാര്‍ഥികള്‍ക്ക് സംവരാണാനുകൂല്യം ലഭിക്കും

നിലവില്‍ അഖിലേന്ത്യാ ക്വോട്ടയില്‍ പട്ടികജാതിക്കാര്‍ക്ക് 15 ശതമാനവും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏഴരശതമാനവും സംവരണമാണ് ഉള്ളത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു