Home അറിവ് ചെന്നൈയിലേക്കും, ഊട്ടിക്കും ഇനി സ്വിഫിറ്റിൽ പോകാം

ചെന്നൈയിലേക്കും, ഊട്ടിക്കും ഇനി സ്വിഫിറ്റിൽ പോകാം

ഇനി ഊട്ടിയിലേക്കും, ചെന്നൈയിലേക്കും കുറഞ്ഞ ചെലവില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ യാത്ര പോകാം.1351 രൂപയ്ക്ക് എസി ബസിലാകാം ചെന്നൈ യാത്ര.

തിരുവനന്തപുരത്തുനിന്ന് ഊട്ടിയിലേക്കും എണാകുളത്തുനിന്ന് ചെന്നൈയിലേക്കുമാണ് സ്വിഫ്റ്റ് സര്‍വീസ് തുടങ്ങിയത്.തിരുവനന്തപുരത്തുനിന്ന് രണ്ട് നോണ്‍ എസി സീറ്റര്‍ ബസാണ് ഊട്ടിയിലേക്ക്. ഒരു ബസ് എംസി റോഡുവഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമായിരിക്കും.

എംസി റോഡുവഴിയുള്ള സര്‍വീസ് തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 6.30ന് തിരിച്ച്‌ തൃശൂര്‍, പെരിന്തല്‍മണ്ണ–- നിലമ്പൂർ –- ഗൂഡല്ലൂര്‍ വഴി രാവിലെ 5.30ന് ഊട്ടിയില്‍ എത്തും. തിരികെ രാത്രി ഏഴിന് സര്‍വീസ് ആരംഭിച്ച്‌ ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് 691രൂപ.

ആലപ്പുഴ വഴിയുള്ള സര്‍വീസ് തിരുവനന്തപുരത്തുനിന്ന് രാത്രി എട്ടിന് ആരംഭിച്ച്‌ എറണാകുളം–-തൃശൂര്‍–- നിലമ്പൂര്‍–- ഗൂഡല്ലൂര്‍ വഴി രാവിലെ 7.20ന് ഊട്ടിയില്‍ എത്തും. തിരികെ ഊട്ടിയില്‍നിന്ന് രാത്രി എട്ടിന് മടങ്ങുന്ന സര്‍വീസ് രാവിലെ 7.20ന് തിരുവനന്തപുരത്ത് എത്തും. ടിക്കറ്റ് നിരക്ക്: 711 രൂപ.

എറണാകുളം–-ചെന്നൈ സ്വിഫ്റ്റ് എസി ബസ് എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് രാത്രി 7.45ന് തിരിച്ച്‌ തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി രാവിലെ 8.40ന് ചെന്നൈയില്‍ എത്തും. ചെന്നൈയില്‍നിന്ന് രാത്രി എട്ടിന് ആരംഭിക്കുന്ന മടക്കസര്‍വീസ് പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തും എത്തും. ടിക്കറ്റ് നിരക്ക്- 1351 രൂപ.

ടിക്കറ്റുകള്‍ www.online.keralartc.com ലും “Ente KSRTC’ എന്ന ആപ് വഴിയും റിസര്‍വ് ചെയ്യാം. ഫോണ്‍: 0471 2323979.