Home വാണിജ്യം ടിഗ്വാന്‍ ഓള്‍സ്പേസ് ഇന്ത്യയില്‍ എത്തുന്നു; എസ് യു വി ആരാധകര്‍ക്ക് ഫോക്സ് വാഗന്‍ വക സര്‍പ്രൈസ്

ടിഗ്വാന്‍ ഓള്‍സ്പേസ് ഇന്ത്യയില്‍ എത്തുന്നു; എസ് യു വി ആരാധകര്‍ക്ക് ഫോക്സ് വാഗന്‍ വക സര്‍പ്രൈസ്

വാഹന നിര്‍മ്മാതാക്കളില്‍ അതികായരിലൊരാളായ ഫോക്സ് വാഗണ്‍, ഇന്ത്യയിലെ എസ് യു വി പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി എത്തുന്നു. ഏഴ് വ്യത്യസ്ഥ നിറങ്ങളിലായി മികച്ച സൗകര്യവും രുപല്‍പനയുമായാണ് ഫോക്സ് വാഗണ്‍, ടിഗ്വാന്‍ ഓള്‍സ്പേസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

പതിവുപോലെ മികച്ച യാത്രാ കംഫേര്‍ട്ടും അതിനൂതന ടെക്നോളജിയും ഏഴ് സീറ്റകളോടെ പുറത്തിറക്കുന്ന ടിഗ്വാന്‍ ഓള്‍സ്പേസിന് ജര്‍മന്‍ നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ഓഫര്‍ ചെയ്യുന്നത്.

ഇന്ധനക്ഷമതയെ ഒട്ടും ബാധിക്കാത്ത രീതിയില്‍ ടിഗ്വാന്റെ ടി.എസ്.ഐ എന്‍ജിന്‍ ഒരു ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ആയതിനാല്‍ 320ഉം 187മുള്ള ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്നു.

ഡ്രൈവര്‍ക്ക് സുഗമമായ യാത്രാനുഭവം നല്‍കുന്നതിനായി നിര്‍മ്മിച്ചെടുത്ത ടി.എസ്.ഐ എന്‍ജിനോടൊപ്പം ഏകീകരിച്ച ഡയറക്റ്റ് ഷിഫ്റ്റ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്സുകളാണ് ടിഗ്വാന്‍ ഓള്‍സ്പേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സമ്പൂര്‍ണ്ണമായ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായ ആക്റ്റീവ് ഇന്‍ഫോ ഡിസ്പ്ലേ, ടിഗ്വാന്‍ ഓള്‍സ്പേസിലൂടെയാണ് ഫോക്സ് വാഗന്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്.

സൗകര്യങ്ങളുടെ കാര്യത്തില്‍ മികച്ചു നില്‍ക്കാനായി ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹാന്‍ഡ്സ് ഫ്രീ ഓപ്പറേഷനുവേണ്ടി ഈസി ഓപ്പണ്‍ ബൂട്ട്, സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകള്‍, കാഴ്ചകള്‍ ആസ്വദിക്കാനായി ഒരു ആഡംബര സണ്‍റൂഫ് തുടങ്ങിയവ ഓള്‍സ്പേസിന്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.