Home അറിവ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം രോഗികള്‍; ആശങ്കയോടെ ഇന്ത്യ

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം രോഗികള്‍; ആശങ്കയോടെ ഇന്ത്യ

ഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 97,570 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ലക്ഷത്തിനോടടുത്തായി.

1201 മരണവും കഴിഞ്ഞ ദിവസംമാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 46,59,985 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. 77472 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.

ലോകത്താകെ 2,86,59,610 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 66,36,247 പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ ഒന്നാമതുള്ള രാജ്യം.