സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയുടെ (ജെഇഇ) ഫലം പ്രഖ്യാപിച്ചു. 24 വിദ്യാര്‍ഥികള്‍ 100% നേടി. 2.45 ലക്ഷം വിദ്യാര്‍ഥികള്‍ 27-ന് നടക്കുന്ന ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ അര്‍ഹരായി. ഫലം http://jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കോവിഡ് മൂലം പലതവണ മാറ്റിവച്ച ജെഇഇ പരീക്ഷ ഒടുവില്‍ ഈ മാസം ഒന്ന് മുതല്‍ ആറ് വരെയാണ് നടത്തിയത്. 8.58 ലക്ഷം പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും 6.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യത്തുടനീളം 660 സെന്ററുകളിലായിരുന്നു പരീക്ഷ.