Home അറിവ് ജനശതാബ്ദികളും വേണാടും നിര്‍ത്തലാക്കില്ലെന്ന് റെയില്‍വേ

ജനശതാബ്ദികളും വേണാടും നിര്‍ത്തലാക്കില്ലെന്ന് റെയില്‍വേ

ണ്ണൂര്‍-തിരുവനന്തപുരം, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകളും തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസും റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തില്‍ ഓടും. യാത്രക്കാര്‍ കുറവായതിനാല്‍ മൂന്നു വണ്ടികളും ഈ ശനിയാഴ്ച മുതല്‍ ഓടില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയില്‍വേ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കാന്‍ റെയില്‍വേ തയാറായത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇതു സംബന്ധിച്ച നിര്‍ദേശം തിരുവനന്തപുരം ഡിവിഷന്‍ ആസ്ഥാനത്ത് ലഭിച്ചത്. കൊങ്കണ്‍ പാതയിലെ തടസങ്ങളെ തുടര്‍ന്ന് നിര്‍ത്തിയ നേത്രാവതി, രാജധാനി എക്‌സ്പ്രസുകളും 15 മുതല്‍ ഓടിതുടങ്ങും.

ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് യാത്രക്കാര്‍ കൂടിവരുന്ന സമയത്താണ് റെയില്‍വേ ഇത്തരമൊരു തീരുമാനം എടുത്തത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാനസര്‍ക്കാരും എം.പി.മാരും റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ജി. സുധാകരന്‍ റെയില്‍വേമന്ത്രി പീയൂഷ് ഗോയലിന് കത്തയച്ചിരുന്നു. വെള്ളിയാഴ്ച കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ നേരിട്ടുകണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.