Home നാട്ടുവാർത്ത തിരഞ്ഞെടുപ്പ് ഡിസംബറിൽ!

തിരഞ്ഞെടുപ്പ് ഡിസംബറിൽ!

കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളില്‍. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.

ഒന്നാം ഘട്ടം -ഡിസംബർ 8 (ചൊവ്വ)– തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. ഇടുക്കി,

രണ്ടാം ഘട്ടം– ഡിസംബർ 10(വ്യാഴം)– കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്.

മൂന്നാം ഘട്ടം– ഡിസംബർ 14(തിങ്കൾ)– മലപ്പുറം. കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഡിസംബർ 16ന് വോട്ടെണ്ണൽ നടക്കും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ്. രാവിലെ 8 മണിക്കു വോട്ടെണ്ണൽ ആരംഭിക്കും. 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനങ്ങൾ. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ ശാരീരിക അകലം എന്നിവ നിർബന്ധമാണ്. ഡിസംബർ 31നു മുൻപ് ഭരണസമിതികൾ അധികാരത്തിലേറുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.