Home നാട്ടുവാർത്ത മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; 20 കുടുംബങ്ങള്‍ മണ്ണിനടിയില്ലെന്ന് സൂചന

മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍; 20 കുടുംബങ്ങള്‍ മണ്ണിനടിയില്ലെന്ന് സൂചന

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായി. 20 ഓളം കുടുംബങ്ങള്‍ മണ്ണിനടിയില്‍ എന്ന് സൂചന. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. നാല് ലയങ്ങളിലായി 80 ഓളം കുടുംബങ്ങള്‍ താമിസിച്ചിരുന്നാതായാണ് പറയുന്നത്. ഈ പ്രദേശത്തേക്ക് എത്താനുള്ള പ്രയാസം കാരണം സ്ഥലത്തെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ല. ജീപ്പ് മാത്രം പോകുന്ന പ്രദേശമായത് കൊണ്ട് സേനയ്ക്കും സ്ഥലത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല.

മൂന്നാറിലെ പെരിയോര പാലം മഴയില്‍ ഒലിച്ച് പോയത് കൊണ്ട് അവിടേക്ക് പ്രവേശിക്കാനോ വിവരങ്ങള്‍ പുറംലോകത്തേക്ക് അറിയിക്കാനോ സാധിക്കുന്നില്ല. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്നാറില്‍ നിന്നും മറയൂര്‍ കാന്തല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വഴിയുള്ള പ്രദേശമാണിത്. മണ്ണിനടിയില്‍ നിന്നും മൂന്ന് പേരെ രക്ഷിക്കാന്‍ സാധിച്ചു എന്നാണ് നാട്ടുക്കാര്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മണ്ണിനടയില്‍ പെടാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്നാറില്‍ നിന്നുള്ള സുരക്ഷാ സേന പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.