Home അറിവ് രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല.

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല.

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ നിര്‍മ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല. കൊച്ചിയില്‍ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലായിരുന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.ഹരിത ഊര്‍ജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങളിലേക്കും രാജ്യം മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ സാധ്യതകള്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്‌ട്രിക് വെസ്സലുകളാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മ്മിക്കുക. ഇതില്‍100 പേര്‍ക്ക് സഞ്ചരിക്കാനാവും. 17.50 കോടി രൂപയാണ് ചിലവ് . ഇതില്‍ 75ശതമാനം ചിലവ് കേന്ദ്രസര്‍ക്കാരാകും ഏറ്റെടുക്കുക. ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഇലക്ടിക് വെസ്സല്‍ രൂപകല്പന ചെയ്യുന്നത്. രാജ്യത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മേഖലയിലെ ഡെവലപ്പര്‍മാരുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗുമായും ചര്‍ച്ച ചെയ്ത് ഇത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കുകയാണ്. നിര്‍മ്മാണത്തിനുള്ള അടിസ്ഥാന ജോലികള്‍ തുടങ്ങി കഴിഞ്ഞതായാണ് സൂചന.