Home അറിവ് അമ്മയാകാൻ അനുയോജ്യമായ പ്രായം ഏത് എന്നറിയാമോ?

അമ്മയാകാൻ അനുയോജ്യമായ പ്രായം ഏത് എന്നറിയാമോ?

അമ്മയാകാന്‍ ഏറ്റവും നല്ല പ്രായമേതാണെന്ന് എല്ലാവര്‍ക്കും ഉള്ള സംശയമാണ് . പ്രായം കൂടുന്തേറും ഗര്‍ഭധാരണശേഷിയെക്കുറിച്ചുള്ള ആശങ്കകളും വര്‍ധിക്കും .ജീവശാസ്ത്രപരമായി നോക്കുമ്പോൾ 20 കൾക്കു ശേഷമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ സമയം. എന്നാല്‍ സാമൂഹികാവസ്ഥ പരിഗണിക്കുമ്പോൾ ഇത് ഗര്‍ഭിണിയാകാന്‍ അനുയോജ്യമായ പ്രായമല്ല .വിദ്യാഭ്യാസം, ജോലി ഇതിനൊക്കെ ശേഷം 25 വയസിൽ ആണ്‌ പെൺകുട്ടികൾ വിവാഹത്തിന് തയ്യാർ ആകുന്നത്.പ്രായം കൂടുന്നത് പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്

.പ്രായം കൂടുന്തോറും അണ്ഡത്തിന്റെ ഗുണം കുറയും . അതുകൊണ്ടുതന്നെ ചെറുപ്രായത്തില്‍ ഉള്ള ഗുണനിലവാരം 35 അല്ലെങ്കില്‍ 40വയസില്‍ പ്രതീക്ഷിക്കാനാവില്ല . ബീജത്തിന്റെ എണ്ണത്തിലും ഇത് ബാധകമാണെങ്കിലും പുരുഷന്മാരില്‍ 40കളുടെ മധ്യത്തിലോ 50കളിലോ മാത്രമാണ് ഗുണനിലവാരം കുറഞ്ഞതായി കാണപ്പെടാറുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു

35 ന് ശേഷം ഗര്‍ഭം ധരിക്കുന്നതിനെ പൊതുവില്‍ വിശേഷിപ്പിക്കുന്നത് വയോധിക ഗര്‍ഭധാരണം എന്നാണ്. പ്രായം കൂടുന്നതനുസരിച്ച്‌ ഗര്‍ഭധാരണവും പ്രസവവുമെല്ലാം ബുദ്ധിമുട്ടേറിയതാകും . ചിലര്‍ക്ക് ഈ പ്രായത്തില്‍ ഗര്‍ഭം ധരിക്കാന്‍ പ്രയാസമായിരിക്കും . മറ്റു ചിലരില്‍ ഗര്‍ഭം അലസിപ്പോകാനും സാധ്യത നിലനില്‍ക്കും .

കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് പ്രോട്ടീന്‍ ആണ് . ഗര്‍ഭിണിയുടെ ശരീരഭാരമനുസരിച്ച്‌ എത്ര പ്രോട്ടീന്‍ ആവശ്യമുണ്ടെന്ന് കണ്ടെത്തുക . പാല്‍,പാലുത്പന്നങ്ങള്‍, മുട്ട , കടല്‍ വിഭവങ്ങള്‍, കോഴിയിറച്ചി, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ പ്രോട്ടീന്‍ നേടാന്‍ സഹായിക്കും .

അമ്മയുടെ ശരീരത്തിലെ രക്തത്തിലൂടെയാണ്കുഞ്ഞിന്റെ എല്ലുകള്‍ക്ക് ആവശ്യമായ കാല്‍സ്യം ലഭിക്കുന്നത് . കാല്‍സ്യം ശരീരത്തിലെത്തേണ്ടത് അമ്മയുടേയും എല്ലുകള്‍ക്കും ആരോഗ്യത്തിനും ആവശ്യമാണ് . ദിവസം 200 മില്ലിഗ്രാം കാല്‍സ്യം ഗര്‍ഭകാലത്ത് കഴിക്കണം .കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍, പാല്‍, മുള്ള് കഴിക്കാന്‍ കഴിയുന്ന മീനുകള്‍, ബദാം, ഇലക്കറികള്‍, ഓറഞ്ച്, ബ്രെഡ് എന്നിവയില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട് . ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ പോഷകത്തിന് ആവശ്യമായത് കാല്‍സ്യത്തിലൂടെ ധാരാളമായി ലഭിക്കും . വൈറ്റമിന്‍ ‍ ഡി അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നതും കാല്‍സ്യം നേടാന്‍ സഹായിക്കും .

പ്രായം കൂടും തോറും പ്രസവം ബുദ്ധിമുട്ടേറിയതാകും, ഗര്‍ഭകാല പ്രമേഹം,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭം അലസല്‍ തുടങ്ങിയ പ്രശ്നങ്ങളാണ് താമസിച്ചുള്ള ഗര്‍ഭധാരണത്തില്‍ സ്ത്രീകള്‍ നേരിടുക . കുട്ടികളിലാണെങ്കില്‍ ജനന വൈകല്യങ്ങള്‍, ഡൗണ്‍ സിന്‍ഡ്രോം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നു

ഗര്‍ഭിണിയാകാന്‍ ഏറ്റവും പ്രധാനം ആരോഗ്യം തന്നെയാണ് . ആരോഗ്യകരമായ ജീവിതരീതി തുടരുകയാണെങ്കില്‍ മുപ്പതുകളുടെ അവസാനവും നാല്‍പ്പതുകളിലുമൊക്കെ ഗര്‍ഭം ധരിക്കുന്നത് പ്രശ്നമാകില്ല .