Home അറിവ് അറിയാം അയമോദകത്തിന്റെ ഗുണങ്ങള്‍

അറിയാം അയമോദകത്തിന്റെ ഗുണങ്ങള്‍

ചെറിയ അസുഖങ്ങൾക്ക് വീട്ടുവൈദ്യങ്ങളിലൂടെ പരിഹാരം കണ്ടെത്താം. .അയമോദകം പല വിധ രോഗങ്ങള്‍ക്കുള്ള മികച്ച വീട്ടുവൈദ്യമാണ്. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്.

അറിയാം അയമോദകത്തിന്റെ ഗുണങ്ങള്‍

*ദിവസവും ഭക്ഷണത്തോടൊപ്പം കുറച്ച്‌ അയമോദകം കൂടി കഴിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും ഗ്യാസ് പ്രശ്നങ്ങളും മാറും.

*പ്രതിരോധ ശേഷി കൂട്ടാനും അയമോദകം കഴിക്കുന്നതിലൂടെ സാധിക്കും.

*അയമോദകപ്പൊടി മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മദ്യപിക്കാനുളള ആഗ്രഹം കുറയുകയും മദ്യപാനത്താല്‍ ഉണ്ടാകുന്ന പല രോഗാവസ്ഥകളും മാറുകയും ചെയ്യും

*അയമോദകം ചൂടാക്കി കിഴി കെട്ടി ഇടയ്ക്കിടെ നെറ്റിയില്‍ തടവിയാല്‍ തലവേദനയില്‍ നിന്ന് ആശ്വാസം കിട്ടും.

*ചുമ, ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന എന്നിവയില്‍നിന്ന് ആശ്വാസം ലഭിക്കാന്‍ തേനും, കുരുമുളകും, മഞ്ഞളും, അയമോദക ഇലകള്‍കൂടി തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്.

*എട്ടുകാലി, തേള്‍, പഴുതാര പോലുള്ള വിഷ ജന്തുക്കളുടെ വിഷം ഏറ്റാല്‍ അയമോദക ഇല ചതച്ചത് കടിയേറ്റ ഭാഗത്ത്‌ വെയ്ക്കുന്നത് നല്ലതാണ്.

*ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും അയമോദക വിത്തുകള്‍ കഴിക്കുന്നത് വലിയൊരു പരിഹാര മാര്‍ഗമാണ്.

*ശരീരഭാരം കുറയ്ക്കാനുള്ള നല്ല മാര്‍ഗമാണ് അയമോദകവും പെരുംജീരകവും ചേര്‍ത്തുള്ള വെളളം കുടിക്കുന്നത്.

*അയമോദകം അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് പല്ലിന് മുകളില്‍ വെച്ചാല്‍ പല്ല് വേദന മാറികിട്ടും.

*അയമോദകം പൊടി അല്‍പം മുറിവിനു മുകളില്‍ ഇട്ട് കൊടുത്താല്‍ മുറിവ് പെട്ടന്ന് ഉണങ്ങും.

*അയമോദകം കഷായം വെച്ച്‌ കുടിക്കുന്നത് ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കുന്നു.

*ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളാല്‍ നില്‍ക്കുന്നവര്‍ക്ക് വയറു വേദന ഇല്ലാതാക്കാന്‍ അയമോദകം സഹായിക്കും.