Home അറിവ് ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 13 നിർമാണം തുടങ്ങി 

ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 13 നിർമാണം തുടങ്ങി 

ആഗോള നിർമാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ശക്തിപകർന്ന് ആപ്പിൾ.

ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഐഫോൺ 13 സ്മാർട്ഫോൺ ഇന്ത്യയിൽ വെച്ച് നിർമിക്കാൻ തുടങ്ങിയെന്ന് ആപ്പിൾ സ്ഥിരീകരിച്ചു.പ്രാദേശിക ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ ഐഫോൺ നിർമിക്കാൻ തുടങ്ങുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ആപ്പിൾ പറഞ്ഞു.

2017 ൽ ഐഫോൺ എസ്ഇ നിർമിച്ചുകൊണ്ടാണ് ഇന്ത്യയിൽ നിന്നുള്ള ഐഫോൺ നിർമാണ് ആപ്പിൾ ആരംഭിച്ചത്. ഇപ്പോൾ ഐഫോൺ 11, ഐഫോൺ 12 തുടങ്ങിയ വിപണിയിൽ സ്വീകാര്യത നേടിയ ഫോണുകളും ആപ്പിൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. ഐഫോൺ 11, 12, 13 ഫോണുകൾ ഫോക്സ്കോൺ ഫാക്ടറിയിലും, ഐഫോൺ എസ്ഇ, ഐഫോൺ 12 എന്നിവ വിസ്ട്രോൺ ഫാക്ടറിയിലും ആണ് നിർമിക്കുന്നത്.

ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ഐഫോൺ കയറ്റുമതിയിൽ 20 ശതമാനത്തിലേറെ വളർച്ചയുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 17 ശതമാനവും ഐഫോൺ 13 ആണ്. ഈ വർഷം ഐഫോൺ വിൽപന 70 ലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.