Home ഭക്ഷണം പ്രിയപ്പെട്ട ഭക്ഷണമാണോ ഷവര്‍മ? ഒരു ചിക്കന്‍ ഷവര്‍മയില്‍ അടങ്ങിയിട്ടുള്ള കലോറി അറിയാം

പ്രിയപ്പെട്ട ഭക്ഷണമാണോ ഷവര്‍മ? ഒരു ചിക്കന്‍ ഷവര്‍മയില്‍ അടങ്ങിയിട്ടുള്ള കലോറി അറിയാം

മാംസാഹാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആഹാരമാണ് ചിക്കന്‍. ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിക്കുന്ന മാംസാഹാര കോഴിയിറച്ചി ആയിരിക്കും. ഇതിന്റെ രുചി മാത്രമല്ല ഘടകം, ചിക്കനില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഫിറ്റ്‌നസ് പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കന്‍. കാരണം ചിക്കന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്.

യുഎസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ (യുഎസ്ഡിഎ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനില്‍ 143 കലോറി ഊര്‍ജ്ജം, 24.11 ഗ്രാം പ്രോട്ടീന്‍, 2.68 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3.12 ഗ്രാം ഫാറ്റ് എന്നിവയുണ്ട്. ഒപ്പം കാത്സ്യം, അയണ്‍, സോഡിയം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ചിക്കനില്‍ അടങ്ങിയിട്ടുണ്ട്.

കോഴിയിറച്ചി കൊണ്ടുള്ള അനേകം വിഭവങ്ങള്‍ ഇന്ന് സുലഭമാണ്. ചിക്കന്‍ ബിരിയാണി മുതല്‍ ചിക്കന്‍ പക്കവട വരെ നമ്മുടെ തീന്‍മേശയില്‍ ഇടംപിടിക്കുന്ന വിഭവങ്ങളാണ്. അത്തരത്തില്‍ ഒന്നാണ് ചിക്കന്‍ ഷവര്‍മ്മ. അറബ് രാജ്യങ്ങളില്‍ സുലഭമായി ലഭിക്കുന്ന ചിക്കന്‍ ഷവര്‍മ്മ മലയാളികള്‍ക്കും ഏറെ പ്രിയമാണ്.

ബ്രെഡും ചിക്കനും സവാളയും വെള്ളരിക്കയും തൈരും വെളുത്തുള്ളിയുമൊക്കെ ഉപയോഗിച്ച് വീട്ടില്‍ തന്നെ നല്ല അസ്സല്‍ ഷവര്‍മ്മ തയാറാക്കാനും കഴിയും. എന്നാല്‍ ഒരു ചിക്കന്‍ ഷവര്‍മ്മയില്‍ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് അറിയാമോ? 392.3 കലോറിയാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഷവര്‍മ്മ കഴിക്കുന്നത് വല്ലപ്പോഴും മാത്രം മതി.