Home അറിവ് പൂച്ചകള്‍ കൂട്ടത്തോടെ ചാവുന്നു; കണ്‍പോളകള്‍ വിണ്ടുകീറുന്ന വൈറസ് ബാധ, വാക്‌സിന്‍ എടുക്കണമെന്ന് വിദഗ്ധര്‍

പൂച്ചകള്‍ കൂട്ടത്തോടെ ചാവുന്നു; കണ്‍പോളകള്‍ വിണ്ടുകീറുന്ന വൈറസ് ബാധ, വാക്‌സിന്‍ എടുക്കണമെന്ന് വിദഗ്ധര്‍

ളര്‍ത്തു പൂച്ചകള്‍ വ്യാപകമായി ചത്തത് ആശങ്ക പടര്‍ത്തുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ വീയപുരത്തും മുഹമ്മയിലുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തത്.

ചത്ത് വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും, കണ്‍പോളകള്‍ വിണ്ട് കീറുകയും ചെയ്തെന്ന് ഉടമകള്‍ പറയുന്നു. പൂച്ചകളില്‍ പ്രത്യേക സീസണുകളില്‍ കണ്ടുവരുന്ന പ്രത്യേകത തരം വൈറസ് രോഗമാണ് ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പൂച്ചകളില്‍ നിന്ന് ഈ വൈറസ് മനുഷ്യനിലേക്ക് പടരില്ല. ഇതിനെ പ്രതിരോധിക്കുന്നതിനായി പൂച്ചകളില്‍ വാക്സിന്‍ എടുക്കാം. 600 രൂപയാണ് വാക്സിന്റെ ചിലവ്.